ഹെൽമറ്റ് ധരിക്കൂ, എന്നിട്ട് മതി സെൽഫി; ആരാധകന് സച്ചിന്റെ ഉപദേശം

റോഡ് സുരക്ഷ സന്ദേശവുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ

sachin tendulkar

ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവരോട് ജീവന്റെ സുരക്ഷയെ കുറിച്ച് ഉപദേശം നൽകി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് സച്ചിൻ ഈ കാര്യം പറയുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സച്ചിൻ കാറിൽ സഞ്ചരിക്കവെയാണ് സംഭവം നടക്കുന്നത്. ബൈക്കിൽ പോവുകയായിരുന്ന രണ്ട് ആരാധകർ കാറിൽ സച്ചിനെ കണ്ടപ്പോൾ സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇവരോടാണ് ഹെൽമറ്റ് ധരിക്കണമെന്നും ഇത് ധരിക്കാതിരിക്കുന്നത് അപകടകരമാണെന്നും ജീവിതം വിലപ്പെട്ടതാണെന്നും സച്ചിൻ ഉപദേശം നൽകുന്നത്. കൂടാതെ അടുത്ത തവണ മുതൽ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നും സച്ചിൻ ആവശ്യപ്പെടുന്നു. സെൽഫിയെടുക്കുന്നവരോട് കൂടാതെ ഹെൽമറ്റില്ലാതെ പോവുന്ന മറ്റൊരു ബൈക്ക് യാത്രികരോടും ഹെൽമറ്റ് വയ്ക്കാൻ ഉപദേശിക്കുന്നുണ്ട് ക്രിക്കറ്റ് ഇതിഹാസം.

തന്റെ ഫെയ്‌സ്ബുക്ക് പേജിൽ സച്ചിൻ ഈ വിഡിയോ പങ്കുച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിക്കൂ, റോഡ് സുരക്ഷയായിരിക്കണം എല്ലാവരുടെയും മുൻഗണന. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിക്കരുതെന്നും പറഞ്ഞാണ് സച്ചിൻ വിഡിയോ പങ്കുച്ചിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin tendulkar stops car asks two boys riding scooter to use helmet road safety

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com