രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ തെൻഡുക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ അരങ്ങേറ്റം കുറിച്ചിട്ട് നാളുകൾ അധികം ആയിട്ടില്ല. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗമായി ശ്രീലങ്കയ്ക്ക് എതിരെ നടന്ന യൂത്ത് ടെസ്റ്റിലായിരുന്നു അർജുന്റെ അരങ്ങേറ്റം. ടെസ്റ്റിൽ ഇടം നേടിയെങ്കിലും യൂത്ത് ഏകദിന ടീമിൽ അർജുന് സ്ഥാനം കണ്ടെത്താനായില്ല.
ക്രിക്കറ്റിൽനിന്നും ലഭിച്ച ഈ ബ്രേക്ക് ലണ്ടനിൽ ആഘോഷമാക്കുകയാണ് അർജുൻ. ലണ്ടനിലെത്തിയ അർജുൻ തന്റെ അടുത്ത സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഇംഗ്ലണ്ടിന്റെ വനിത ക്രിക്കറ്റ് താരം ഡാനില്ലി വൈറ്റുമുണ്ട്. ഡാനില്ലിക്ക് ഒപ്പമുളള സെൽഫി അർജുൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ലഞ്ചിനെത്തിയപ്പോഴാണ് സെൽഫി പകർത്തിയത്. ഇരുവരും ഒന്നിച്ചുളള മറ്റു ചില ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയോട് പ്രണയാഭ്യർത്ഥന നടത്തിയാണ് ഡാനില്ലി വൈറ്റ് പ്രശസ്തയാവുന്നത്. 2014 ലാണ് കോഹ്‌ലിക്ക് ഡാനില്ലി വൈറ്റിൽനിന്നും വിവാഹാഭ്യർഥന എത്തിയത്. ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ കോഹ്‌ലിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് ഡാനില്ലി പരസ്യമായി വിവാഹാഭ്യർഥന നടത്തിയത്. പിന്നീട് ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കാനെത്തിയ കോഹ്‌ലിയെ ഡാനില്ലി നേരിട്ട് കണ്ടിരുന്നു.