മുംബൈ: ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ ഉണ്ടായ സാഹചര്യം വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. ‘മൈ സെക്കന്‍ഡ് ഇന്നിംങ്‌സ്’ എന്ന പേരില്‍ ‘ലിങ്ക്ഡിനി’ല്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് സച്ചിന്‍ തന്റെ കരിയറിന്റെ അവസാന നാളുകളെക്കുറിച്ച് വിശദീകരിച്ചത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്കിടെയാണെന്നാണ് വിരമിക്കലിനെ കുറിച്ചുള്ള ചിന്ത തന്റെ മനസിലേക്ക് വന്നതെന്ന് സച്ചിന്‍ പറയുന്നു.

ക്രിക്കറ്റില്‍ നിന്നു വിരമിച്ച നാളുകളേക്കുറിച്ചും വിരമിക്കലിനു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചുമാണ് സച്ചിന്‍ ലിങ്ക്ഡിനിലെ പോസ്റ്റില്‍ വിവരിക്കുന്നത്. വിരമിക്കലിനേക്കുറിച്ചുള്ള ചിന്തകള്‍ തന്റെ മനസ്സിലേക്കെത്തുന്നത്

24 വര്‍ഷമായി പിന്തുടരുന്ന ജിമ്മിലെ വ്യായാമം അന്നു രാവിലേയും പതിവുപോലെ ചെയ്യുകയായിരുന്നു ഞാന്‍. 24വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിനം തന്നെയായിരുന്നു ഇത്. പക്ഷേ അന്നെനിക്ക് എന്തോ മാറ്റങ്ങള്‍ അനുഭവപ്പെട്ടു. എന്തൊക്കെയോ മാറുന്നത് പോലെ തനിക്ക് തോന്നിയതായും സച്ചിന്‍ പറഞ്ഞു.

ജിമ്മിലെ വ്യായാമത്തിനിടെ മനസ് അസ്വസ്ഥമായതായി തോന്നി. എന്ത് കൊണ്ടാണിതെന്നു ഞാന്‍ ചിന്തിച്ചു. കളി അവസാനിപ്പിക്കാനുള്ള സൂചന തന്നെയാണോ ഇതെന്ന ചിന്ത എന്റെ മനസ്സില്‍ ഉയര്‍ന്നു. അധികം വൈകാതെ താന്‍ 24 വര്‍ഷമായി പിന്തുടര്‍ന്ന് വന്നിരുന്ന ദിനചര്യയില്‍ മാറ്റം വരുമെന്നും തോന്നിപ്പോയെന്നും സച്ചിന്‍ കുറിക്കുന്നു.

മുന്‍ ഇന്ത്യന്‍ താരവും തന്റെ ഹീറോയും ആയിരുന്ന സുനില്‍ ഗാവസ്കര്‍ വിരമിക്കാനുള്ള തീരുമാനം എടുത്ത നിമിഷവും സച്ചിന്‍ വിശദീകരിച്ചു. ക്ലോക്ക് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സമയത്തെ കുറിച്ചുള്ള കണക്കുകൂട്ടലുകളാണ് തന്റെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ഗാവസ്കര്‍ പറഞ്ഞതെന്ന് സച്ചിന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകളും തന്റെ തീരുമാനത്തില്‍ നിര്‍ണ്ണായകമായതായും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കുറിക്കുന്നു.

എന്റെ സ്വപ്നങ്ങളെ പിന്തുടരുക എന്നതായിരുന്നു എന്റെ ആദ്യത്തെ ഇന്നിംഗ്സ്. രണ്ടാമത്തേത് എന്റെ തൃപ്തിയായിരുന്നു. എന്നെ ഞാനാക്കിയ ഈ ഗെയിമിന് തിരിച്ച് എന്തങ്കിലും ഞാനും സമ്മാനിക്കണം. സമൂഹത്തിനും തന്നാല്‍ കഴിയുന്നത് ചെയ്ത് കൊടുക്കണം. ഞാന്‍ ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ കാര്യങ്ങള്‍ കണ്ടെത്തുകയാണ്. പുതിയ ആളുകളെ കണ്ടുമുട്ടുകയാണ്. കാര്യങ്ങള്‍ മികച്ചത് ആക്കുവാന്‍ തന്റേതായ രീതിയിലുള്ള സംഭാവനകള്‍ നല്‍കാനുള്ള ശ്രമത്തിലാണ്. സച്ചിന്‍ പറയുന്നു.

തന്റെ വ്യക്തി ജീവിതത്തിലും വിരമിക്കലിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായതായി സച്ചിന്‍ പറയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

മൈതാനത്തേക്ക് വരുമ്പോള്‍ ഗ്യാലറിയില്‍ ഉയരുന്ന ‘സച്ചിന്‍.. സച്ചിന്‍’ ആരവങ്ങള്‍ എല്ലായിപ്പോഴും എനിക്ക് ഈര്‍ജ്ജമോകാറുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയാണത് നല്‍കാറുണ്ടായിരുന്നതെന്നും അദ്ദേഹം കുറിച്ചു.

2013ല്‍ ചാമ്പ്യന്‍സ് ലീഗ് ടി-20 കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമംഗമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മൂന്ന് മത്സരങ്ങളായിരുന്ന ഒക്ടോബറില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ താരം കളിച്ചിരുന്നത്. ഇതിനുശേഷം ഇന്ത്യന്‍ ടീമിനായി രണ്ടു മത്സരങ്ങള്‍ കൂടി കളിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ