/indian-express-malayalam/media/media_files/2025/08/26/sachin-reddit-interaction-2025-08-26-16-16-09.jpg)
Sachin Tendulkar: (Photo: Reddit)
റെഡ്ഡിറ്റിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. ചോദ്യം ഉത്തരം എന്നതിലുപരി ആ നിമിഷം തമാശകൾ നിറച്ച് രസകരമാക്കാൻ ഇന്ത്യയുടെ ഇതിഹാസ താരത്തിനായി. ഞങ്ങളോട് ഈ സംസാരിക്കുന്നത് യഥാർഥ സച്ചിൻ തന്നെയാണോ എന്നാണ് ഒരു ആരാധകൻ സച്ചിനോട് ചോദിച്ചത്. ഈ എഐ കാലത്ത് ആർക്കും തോന്നാവുന്ന സംശയം. അതിന് സച്ചിൻ നൽകിയ മറുപടിയാണ് കൗതുകമാവുന്നത്.
ഇത് യഥാര്‍ത്ഥ സച്ചിൻ തന്നെ ആണോ എന്നാണ് ആരാധകൻ ചോദിച്ചത്. യഥാർഥ സച്ചിനാണെങ്കിൽ വെരിഫിക്കേഷന് വേണ്ടി ഒരു വോയിസ് നോട്ടും അയക്കാൻ ആരാധകൻ ആവശ്യപ്പെടുന്നു. പിന്നാലെ ആരാധകന്‍റെ ചോദ്യം സ്ക്രീനിൽ കാണിച്ച് അതിന് മുന്നിൽ നില്‍ക്കുന്ന ചിത്രം സച്ചിൻ പങ്കുവെച്ചു. എന്നാൽ അവിടം കൊണ്ടും നിർത്താൻ സച്ചിൻ തയ്യാറല്ലായിരുന്നു, ഇനി ആധാര്‍ കാര്‍ഡും കൂടി കാണിക്കണോ എന്നും സച്ചിൻ ആരാധകനോട് ചോദിച്ചു.
Also Read: 42 പന്തിൽ സഞ്ജുവിന്റെ സെഞ്ചുറി; അവസാന പന്തിൽ സിക്സടിച്ച് ജയം; ത്രില്ലറിൽ കൊല്ലത്തെ വീഴ്ത്തി കൊച്ചി
അംപയറായിരുന്ന ബക്ക്നറെ കുറിച്ച് ചോദിച്ചപ്പോൾ സച്ചിന്റെ മറുപടി ഇങ്ങനെ, "ഞാൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് ബോക്സിങ് ഗ്ലൗസ് കയ്യിലണിയാൻ നൽകു(അപ്പോൾ അദ്ദേഹത്തിന് എനിക്കെതിരെ ഔട്ട് വിധിക്കാൻ വിരലുയർത്താനാവില്ല)." സച്ചിന്റെ ഇതുപോലുള്ള ഡയലോഗുകൾ കേട്ടാണ് ഇത് സച്ചിൻ തന്നെയാണോ എന്ന് ആരാധകർക്ക് സംശയം തോന്നിപ്പോയത്.
Also Read: 30 പന്തിൽ ജയിക്കാൻ 75 റൺസ്; പിന്നെ കണ്ടത് സൽമാന്റേയും അഖിലിന്റേയും വെടിക്കെട്ട്
ആരാധകരുമായി സംസാരിക്കുന്നതിനിടെ ജോ റൂട്ട് തന്‍റെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന ചോദ്യത്തിനും സച്ചിന്‍ മറുപടി നല്‍കി. ജോ റൂട്ട് ക്രിക്കറ്റില്‍ അരങ്ങേറിയകാലത്തു തന്നെ മികച്ച കളിക്കാരനാകുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ 13000 റണ്‍സ് തികയ്ക്കുക എന്നത് അസാമാന്യ നേട്ടമാണ്.
Also Read: രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു മലയാളി ഇന്ത്യക്കായി കളിക്കും: സഞ്ജു; ആരാവും അത്?
2012ല്‍ റൂട്ട് നാഗ്പൂര്‍ ടെസ്റ്റില്‍ കളിക്കുന്നത് കണ്ടപ്പോള്‍ തന്നെ ഞാന്‍ എന്‍റെ സഹതാരങ്ങളോട് പറഞ്ഞിരുന്നു, നമ്മള്‍ കാണുന്നത് ഇംഗ്ലണ്ടിന്‍റെ ഭാവി ക്യാപ്റ്റനെ ആണെന്ന്. ഏത് പിച്ചിലും ബാറ്റ് ചെയ്യാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുമുള്ള റൂട്ടിന്‍റെ മികവാണ് ഞാന്‍ അന്ന് ശ്രദ്ധിച്ചത്. അന്നേ റൂട്ട് വലിയ താരമാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍റെ(15,921) റെക്കോര്‍ഡിനൊപ്പമെത്താൻ റൂട്ടിന്(13,543) ഇനി 2,378 റണ്‍സാണ് വേണ്ടത്.
ട്രാവൽ ബക്കറ്റ് ലിസ്റ്റ് ഉണ്ടോ അതോ പ്ലാനൊന്നും ചെയ്യാതെ എവിടേക്കെങ്കിലും യാത്ര പോവുകയാണോ രീതി എന്നും ഒരു ആരാധകൻ ചോദിച്ചു. ഭാര്യ അഞ്ജലിയുടെ കൈകളിലാണ് ലിസ്റ്റ് എന്നും അഞ്ജലിക്കൊപ്പം ഞാൻ പോകുന്നു എന്നുമാണ് സച്ചിൻ മറുപടി നൽകിയത്. 2011ലെ ലോകകപ്പ് ഫൈനലിൽ യുവരാജ് സിങ്ങിനും മുൻപേ ധോണിയെ ഇറക്കാൻ നിർദേശിചത് താനാണെന്നും സച്ചിൻ പറഞ്ഞു.
"അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഇടംകൈ വലംകൈ കോമ്പിനേഷൻ രണ്ട് ഓഫ് സ്പിന്നർമാരേയും ആശയക്കുഴപ്പത്തിലാക്കും, മാത്രമല്ല മുരളീധരൻ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരുന്നു. മൂന്ന് സീസണിൽ മുരളീധരനെ ധോണി നെറ്റ്സിൽ നേരിട്ടിട്ടുണ്ട്. ഇതാണ് യുവരാജ് സിങ്ങിനും മുൻപേ സച്ചിനെ ഇറക്കാൻ കാരണം എന്നും സച്ചിൻ പറഞ്ഞു.
Read More: വയസ് 31 ആയി; ഇനിയും സ്ഥിരത കണ്ടെത്താനായില്ല; സഞ്ജുവിനെതിരെ മുൻ സെലക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us