scorecardresearch

2023 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് സച്ചിൻ ടെണ്ടുൽക്കർ

2011ലെ പോലെ സ്വന്തം നാട്ടിൽവച്ച് ഇക്കുറിയും ഇന്ത്യയ്ക്ക് ലോക കിരീടനേട്ടം നേടാനാകുമെന്ന് സച്ചിൻ പറയുന്നു

2011ലെ പോലെ സ്വന്തം നാട്ടിൽവച്ച് ഇക്കുറിയും ഇന്ത്യയ്ക്ക് ലോക കിരീടനേട്ടം നേടാനാകുമെന്ന് സച്ചിൻ പറയുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sachin Tendulkar | ODI World Cup | Semi finalists

36കാരനായ താരം ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ബാറ്ററായി മാറിയിരിക്കുകയാണ് PHOTO: X/ ICC

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ അവസാന നാല് സ്ഥാനക്കാരെ പ്രവചിച്ച് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കർ. ഐസിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാസ്റ്റർ ബ്ലാസ്റ്റർ തന്റെ പ്രതീക്ഷകൾ പങ്കുവെച്ചത്. 2011ലെ പോലെ സ്വന്തം നാട്ടിൽവച്ച് ഇക്കുറിയും ഇന്ത്യയ്ക്ക് ലോക കിരീടനേട്ടം ആവർത്തിക്കാനാകുമെന്നാണ് സച്ചിൻ പറയുന്നത്.

Advertisment

രോഹിത് ശർമ്മയ്ക്ക് കീഴിലുള്ള ഇന്ത്യൻ ടീം ഏറെ സന്തുലിതമാണെന്നാണ് സച്ചിന്റെ അഭിപ്രായം. "തന്റെ ഫേവറിറ്റ് ടീം സംശയലേശമന്യെ ഇന്ത്യ തന്നെയാണ്. ഇന്ത്യയുടേത് വളരെ മികച്ച ടീം തന്നെയാണ്. നമ്മുടെ ടീം അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച നിലവാരത്തിലാണ് കളിക്കുന്നത്.

അടിസ്ഥാന കാര്യങ്ങളെല്ലാം സിംപിളായി കൈകാര്യം ചെയ്യാനായാൽ, അവരുടെ കൈയ്യിൽ ആവശ്യത്തിനുള്ള വെടിമരുന്നുണ്ടെന്ന് ചുരുക്കം. നമ്മുടേത് ശക്തമായ ബാറ്റിങ്ങ് ലൈനപ്പാണ്. ഓൾറൌണ്ട് ബൌളിങ് ആക്രമണ ശേഷിയുമുണ്ട്. അതിനാൽ തന്നെ സന്തുലിതമായൊരു ടീമാണിത്. ഇന്ത്യ ഉറപ്പായും സെമിയിൽ കടക്കും

അതുപോലെ തന്നെയാണ് ഓസ്ട്രേലിയൻ ടീമിന്റേയും. അവർക്കും ബാലൻസ്ഡ് ആയൊരു ടീമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മൂന്നാം സ്ഥാനക്കാർ ആരാണെന്ന് ചോദിച്ചാൽ ഞാൻ ഇംഗ്ലണ്ടിന്റെ പേര് പറയും. അവർ വളരെ ശക്തരായ ടീമാണ്. പുതുമുഖങ്ങളും പരിചയസമ്പന്നരും അവരുടെ ടീമിലുണ്ട്.

Advertisment

സെമിയിലെത്താൻ സാധ്യതയുള്ള നാലാമത്തെ ടീം ന്യൂസിലൻഡാണ്. 2015, 2019 വർഷങ്ങളിൽ ഫൈനൽ കളിച്ചിട്ടുള്ളവരാണ് കീവീസ് ടീം. ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ എല്ലായിപ്പോഴും മികച്ച പ്രകടനമാണ് അവർ നടത്താറുള്ളത്," സച്ചിൻ പറഞ്ഞു.

Cricket World Cup Odi Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: