/indian-express-malayalam/media/media_files/uploads/2018/10/sachin-kohli.jpg)
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരേയും സെഞ്ചുറി കുറിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തുടര്‍ച്ചയായി സെഞ്ചുറി നേടുന്നത് നല്ല ശീലമാണ്, തുടര്‍ന്നുകൊണ്ടേയിരിക്കൂ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
രാജ്‌കോട്ട് ടെസ്റ്റില്‍ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ വിരാട് കോഹ്‌ലി മറികടന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. 184 പന്തില്‍നിന്നും ഏഴു ബൗണ്ടറി അടക്കമാണ് കോഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
രാജ്‌കോട്ട് സെഞ്ചുറിയോടെ ചില റെക്കോര്‍ഡുകളും കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചു. ആഭ്യന്തര മത്സരത്തിലൂടെ ടെസ്റ്റില്‍ 3000 റണ്‍സ് കടക്കുന്ന 11-ാമത് ഇന്ത്യന്‍ താരമാണ് കോഹ്‌ലി. ഇന്ത്യയില്‍വച്ച് കോഹ്‌ലി നേടുന്ന 11-ാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ആഭ്യന്തര മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്‌ലിയുടെ 8-ാം സെഞ്ചുറിയും.
തന്റെ 24-ാം സെഞ്ചുറിയിലൂടെ കോഹ്‌ലി മറികടന്നത് സച്ചിന്റെ റെക്കോര്‍ഡ് കൂടിയാണ്. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. നേരത്തെ ഇത് സച്ചിന്റെ പേരിലായിരുന്നു. സച്ചിന്‍ 125 ഇന്നിങ്‌സുകളില്‍നിന്നാണ് 24 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ കോഹ്‌ലി 123 ഇന്നിങ്‌സുകളില്‍നിന്നാണ് 24 സെഞ്ചുറി നേടിയത്. പട്ടികയില്‍ ഒന്നാമന്‍ ഡോണ്‍ ബ്രാഡ്മാനാണ്. വെറും 66 ഇന്നിങ്‌സുകളില്‍നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ കോഹ്‌ലി നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിന് കോഹ്‌ലി മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്ക്‌സര്‍ക്കാറിന് ഒപ്പമെത്തി. ഈ പട്ടികയില്‍ ഒന്നാം സ്ഥാനം സുനില്‍ ഗവാസ്‌കറിനാണ്. ഗവാസ്‌കര്‍ നാലു സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയാണ് റെക്കോര്‍ഡിട്ടത്.
Another outing, another century! A great habit to have. Keep it up... pic.twitter.com/ohQ50sZ3dU
— Sachin Tendulkar (@sachin_rt) October 5, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us