/indian-express-malayalam/media/media_files/uploads/2018/05/sachi-rashid.jpg)
കൊല്‍ക്കത്ത: ഇവിടേയും അവിടേയും എവിടേയും റാഷിദ്, അതായിരുന്നു ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മൽസരത്തിലെ കാഴ്‌ച. ബാറ്റുകൊണ്ടും പന്തു കൊണ്ടും പോരാത്തതിന് ഫീല്‍ഡിങ്ങിലുമെല്ലാം റാഷിദ് താരമായി മാറുകയായിരുന്നു. അഫ്ഗാന്‍ താരത്തിന്റെ ഗംഭീര പ്രകടനത്തെ ക്രിക്കറ്റ് ലോകം മുഴുവന്‍ അഭിനന്ദിക്കുകയാണ്.
ക്രിക്കറ്റ് ലോകത്തു നിന്നും റാഷിദിന് ലഭിച്ച അഭിനന്ദനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ തെൻഡുല്‍ക്കറില്‍ നിന്നുമായിരുന്നു. കൊല്‍ക്കത്തയെ തകര്‍ത്ത് ഹൈദരാബാദ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത ഉടനെ തന്നെ സച്ചിന്‍ പ്രശംസയുമായി രംഗത്തെത്തുകയായിരുന്നു.
റാഷിദ് ഒരു മികച്ച സ്‌പിന്നര്‍ ആണെന്ന് എപ്പോഴും തോന്നിയിരുന്നുവെന്നും എന്നാല്‍ ലോകത്ത് ഇന്ന് ഈ ഫോര്‍മാറ്റില്‍ കളിക്കുന്ന ഏറ്റവും മികച്ച സ്‌പിന്നറാണ് റാഷിദ് എന്ന് ഇപ്പോള്‍ പറയാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു സച്ചിന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.
ഐപിഎല്ലിലെ സണ്‍റൈസേഴ്‌സിന്റെ നെടുംതൂണുകളിലൊന്നായിരുന്നു റാഷിദിന്റെ പ്രകടനം. സീസണിലുടനീളം റാഷിദ് സണ്‍റൈസേഴ്‌സിനായി മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. 21 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റാഷിദ്. വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഇന്നലെ റാഷിദ് മൂന്ന് കൊല്‍ക്കത്തന്‍ താരങ്ങളെ പുറത്താക്കിയത്.
മൂന്ന് വിക്കറ്റും 10 പന്തില്‍ 34 റണ്‍സും നേടിയ റാഷിദ് മൂന്ന് പേരെ പുറത്താക്കുന്നതിലും ഫീല്‍ഡിങ്ങിലും നിര്‍ണായക സാന്നിധ്യമായി മാറി.
Always felt @rashidkhan_19 was a good spinner but now I wouldn’t hesitate in saying he is the best spinner in the world in this format. Mind you, he’s got some batting skills as well. Great guy.
— Sachin Tendulkar (@sachin_rt) May 25, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.