Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

വീണ്ടും ബാറ്റെടുത്ത് സച്ചിൻ ടെൻഡുൽക്കർ; കൂടെ ബോളിവുഡിലെ സൂപ്പർ താരങ്ങളും

ബോളിവുഡ് താരങ്ങളായ വരുൺ ധവാനും അഭിഷേക് ബച്ചനും ഒപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സച്ചിൻ പങ്കുവച്ചത്

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റിന്റെ പല മേഖലകളിലും ഇപ്പോഴും സജീവമാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. ദേശീയ കായിക ദിനത്തിലും ഒരു വീഡിയോയിലൂടെ തന്റെ രാജ്യാന്തര ക്രിക്കറ്റ് കാലം ഓർമിപ്പിക്കുകയാണ് താരം. ബോളിവുഡ് താരങ്ങളായ വരുൺ ധവാനും അഭിഷേക് ബച്ചനും ഒപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സച്ചിൻ പങ്കുവച്ചത്. ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചായിരുന്നു സച്ചിൻ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

Also Read: ടെസ്റ്റ് പരമ്പരയും തൂത്തുവാരൻ ഇന്ത്യ; വിൻഡീസിനെതിരായ രണ്ടാം മത്സരം ഇന്ന്

ഒരു സിനിമ ലോക്കേഷനാണ് താരം ക്രിക്കറ്റ് കളിക്കുന്നതിനായി തിരഞ്ഞെടുത്തത്. ഇതിഹാസ താരത്തിനും ബോളിവുഡ് താരങ്ങൾക്കും ഒപ്പം മറ്റ് സിനിമാ പ്രവർത്തകർ കൂടി ചേർന്നതോടെ കാര്യം ഉഷാറായി. തുടക്കത്തിൽ സച്ചിനും വരുൺ ധവാനുമാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

പിന്നീട് അഭിഷേക് ബച്ചനും ഇരുവർക്കും ഒപ്പം ചേർന്നു. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ പ്രചരണാർഥം കൂടിയായിരുന്നു മിനി ക്രിക്കറ്റ് മത്സരം.

ഷൂട്ടിനിടയിൽ അഭിഷേക് ബച്ചനും വരുൺ ധവാനും മറ്റ് സിനിമാ പ്രവർത്തകർക്കും ഒപ്പം ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin tendulkar plays cricket with bollywood stars

Next Story
ടെസ്റ്റ് പരമ്പരയും തൂത്തുവാരൻ ഇന്ത്യ; ടോസ് വിന്‍ഡീസിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com