2018 നെ വരവേൽക്കാൻ തയ്യാറായി സച്ചിൻ തെൻഡുൽക്കർ. യുവരാജ് സിങ്ങിനും അജിത് അഗാർക്കറിനുമൊപ്പം പ്രീ ന്യൂഇയർ പാർട്ടി ആഘോഷിച്ചു. മൂവരും ഒന്നിച്ച രാവിൽനിന്നുളള ഫോട്ടോ യുവി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമാശകൾ നിറഞ്ഞ മനോഹരമായ ഒരു രാത്രി സമ്മാനിച്ചതിന് സച്ചിന് നന്ദിയും യുവരാജ് അറിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായിട്ടുണ്ട്. സച്ചിനും അഗാർക്കറും ക്രിക്കറ്റിൽനിന്നും വിരമിച്ചു കഴിഞ്ഞു. യുവരാജ് ആകട്ടെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനുളള കഠിന പരിശ്രമത്തിലാണ്.

അതേസമയം, സച്ചിന്റെ ന്യൂഇയർ ആഘോഷം പാർട്ടിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഗോൾഫ് കളിച്ചും ന്യൂഇയറിനെ വരവേൽക്കുകയാണ് സച്ചിൻ. ഗോൾഫ് കളിക്കുന്നതിനിന്റെ വിഡിയോ സച്ചിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കൂട്ടുകാർക്കൊപ്പവും ഏതെങ്കിലും കായിക വിനോദത്തിൽ ഏർപ്പെടുമ്പോഴും കിട്ടുന്ന സന്തോഷം മറ്റൊന്നിനും കിട്ടില്ല. മറക്കാനാവാത്ത ചില നിമിഷങ്ങൾ ലഭിക്കും’ വിഡിയോയ്ക്ക് ഒപ്പം സച്ചിൻ എഴുതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook