സച്ചിൻ ടെൻഡുൽക്കറിന്റെ ആദ്യ സെഞ്ചുറിക്ക് 30 വയസ്; തോൽവിയിൽ നിന്നു ഇന്ത്യയെ രക്ഷിച്ച 17 കാരൻ

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് നഷ്‌ടമായ ശേഷമാണ് സച്ചിൻ ക്രീസിലെത്തുന്നത്

മുംബെെ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഇന്ത്യയ്‌ക്കുവേണ്ടി ആദ്യ രാജ്യാന്തര സെഞ്ചുറി നേടിയിട്ട് ഇന്നേക്ക് 30 വർഷം. 1990 ഓഗസ്റ്റ് 14 നാണ് സച്ചിൻ തന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു സാക്ഷാൽ മാസ്റ്റർ ബ്ലാസ്റ്റർ.

മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സച്ചിനെന്ന പതിനേഴുകാരന്റെ താരോദയം കൂടിയായിരുന്നു. 189 പന്തിൽ നിന്നാണ് സച്ചിൻ 119 റൺസ് നേടിയത്. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസമായിരുന്നു അത്. ഇന്ത്യ തോൽവിയിലേക്ക് നീങ്ങുമ്പോഴാണ് സച്ചിന്റെ രംഗപ്രവേശം.

Sachin and Sewag

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് നഷ്‌ടമായ ശേഷമാണ് സച്ചിൻ ക്രീസിലെത്തുന്നത്. മികച്ച ഫോമിലായിരുന്ന സച്ചിൻ ഇംഗ്ലണ്ട് ബോളർമാരെ കണക്കിനു ശിക്ഷിച്ചു. അതിവേഗ വിക്കറ്റ് വീഴ്‌ചയിൽ പരാജയം മണത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം സച്ചിൻ ടെൻഡുൽക്കറെന്ന പതിനേഴുകാരനിൽ രക്ഷകനെ കണ്ടു. ഇന്നേക്ക് 30 വർഷം മുൻപായിരുന്നു ആ ചരിത്ര ഇന്നിങ്‌സ് പിറന്നത്.

Read Also: സ്‌തബ്‌ധനായി സച്ചിൻ മടങ്ങിയത് ഓർമയുണ്ടോ? അത് ഔട്ടല്ലായിരുന്നു; വെളിപ്പെടുത്തി മുൻ അംപയർ

ബിസിസിഐ അടക്കം സച്ചിന്റെ ആദ്യ സെഞ്ചുറിയെ പുകഴ്‌ത്തി രംഗത്തെത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും ഈ ഇന്നിങ്‌സിലൂടെ സച്ചിൻ അന്ന് സ്വന്തമാക്കിയിരുന്നു. ഇതേ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ സച്ചിൻ 68 റൺസ് നേടിയിരുന്നു. രണ്ട് ഇന്നിങ്‌സിലെയും മികച്ച പ്രകടനം കണക്കിലെടുത്ത് സച്ചിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചിരുന്നു.

24 വർഷത്തെ ടെസ്റ്റ് കരിയറിൽ ഇന്ത്യയ്‌ക്കുവേണ്ടി സച്ചിൻ നേടിയത് 15,921 റൺസാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ചുറി നേടിയ ലോകത്തിലെ ഏക താരവും സച്ചിൻ തന്നെ. ഏകദിന ക്രിക്കറ്റിൽ 463 മത്സരങ്ങളിൽ നിന്നായി 18,426 റൺസ് നേടിയ സച്ചിൻ 49 സെഞ്ചുറികളും നേടിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin tendulkar maiden international hundred

Next Story
കോവിഡ് പരിശോധന ഫലം നെഗറ്റീവ്; എംഎസ് ധോണി പരിശീലനത്തിനെത്തുംms dhoni, ms dhoni ipl, ms dhoni ipl 2020, ms dhoni csk, dean jones, dean jones dhoni, dhoni ipl 2020, dhoni chennai super kings, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com