Latest News

‘സ്വപ്നങ്ങൾ സത്യമാകും’ ഇന്ത്യൻ ഫുട്ബോൾ ടീമിന് ആശംസ നേർന്ന് സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നേരത്തെ ടീമിന് ആശംസകൾ നേർന്നിരുന്നു

sachin

മുംബൈ: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ മൽസരിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് സച്ചിൻ തെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് സച്ചിൻ ആശംസകൾ നേർന്നത്. ഒപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മൽസരങ്ങൾ ആസ്വദിച്ച് കളിക്കുക. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. സ്വപ്നങ്ങൾ സത്യമാകും’- സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നേരത്തെ ടീമിന് ആശംസകൾ നേർന്നിരുന്നു. അമേരിക്കയ്‌ക്കെതിരായ ആദ്യമല്‍സരത്തിലും, തുടര്‍ന്നുള്ള പോരാട്ടങ്ങളിലും ഇന്ത്യന്‍ ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നാണ് കോഹ്‌ലി ട്വിറ്ററില്‍ എഴുതിയത്.

ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യമായി ബൂട്ടണിയുകയാണ്. രാത്രി എട്ടു മണിക്ക് ഡൽഹി ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ കരുത്തരായ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളി. മധ്യനിരയിലാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയും. മുന്നേറ്റനിരയിൽ കോമൾ തട്ടാൽ മികച്ച ഫോമിൽ തുടരുന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അനികേത് ജാദവാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. ഇന്ത്യൻ ടീമിൽ മലയാളികൾക്കും അഭിമാനിക്കാൻ അവസരമുണ്ട്. ടീമിലെ മലയാളി താരം കെ.പി.രാഹുൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ കളിക്കാൻ മിടുക്കനാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin tendulkar give wishes to indian football team

The moderation of comments is automated and not cleared manually by malayalam.indianexpress.com