മുംബൈ: ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വീണ്ടും പരസ്‌പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, ബ്രയാന്‍ ലാറ തുടങ്ങിയ മുന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലാണ് പാഡണിയുന്നത്.

ഇന്ത്യയാണ് മത്സരങ്ങള്‍ക്ക് വേദിയാകുക. ഫെബ്രുവരി രണ്ട് മുതല്‍ 16 വരെയായിരിക്കും സീരിസ് നടക്കുക. ട്വന്റി 20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളാണ് മത്സരത്തിന്റെ ഭാഗമാകുന്നത്.

Read Also: ഒരവസരത്തിനായി ഞാനും യാചിച്ചിട്ടുണ്ട്; വെളിപ്പെടുത്തി സച്ചിൻ ടെൻഡുൽക്കർ

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിന്റെ ഭാഗമാകുക. ബ്രെറ്റ് ലീ, തിലകരത്‌നെ ദില്‍ഷന്‍, ജോണ്ടി റോഡ്‌സ് എന്നീ താരങ്ങളും മത്സരത്തില്‍ പാഡണിയും. ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്ന വാര്‍ത്തയാണ് പ്രിയ താരങ്ങളുടെ ഏറ്റുമുട്ടല്‍.

റോഡ് സുരക്ഷാ സന്ദേശങ്ങള്‍ ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സീരിസ് നടത്തുന്നത്. ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook