/indian-express-malayalam/media/media_files/wtec22EIVaggfrwko1An.jpg)
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ സച്ചിൻ പങ്കുവയ്ക്കുകയും ചെയ്തു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 51ാം പിറന്നാൾ ദിനമായിരുന്നു വ്യാഴാഴ്ച. ഏറെ വ്യത്യസ്തമായ രീതിയിലാണ് ലിറ്റിൽ മാസ്റ്റർ ഇക്കുറി തന്റെ പിറന്നാൾ ആഘോഷിച്ചത്. മുംബൈയിലെ ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് സച്ചിൻ തന്റെ പിറന്നാൾ ദിനം വേറിട്ടതാക്കിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ സച്ചിൻ പങ്കുവയ്ക്കുകയും ചെയ്തു.
സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു. പിന്നാലെ കുട്ടികൾക്ക് തണ്ണീർമത്തനും മറ്റ് പഴവർ​ഗങ്ങളും സച്ചിൻ വിതരണം ചെയ്തു. സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷനുമായി ചേർന്നാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. കുട്ടികൾക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
What a way to kick off my birthday week! I had so much fun playing football, sharing stories and cutting my birthday cake with these incredible girls who are supported by the Sachin Tendulkar Foundation. They were the first ones to wish me and it made my week truly special!… pic.twitter.com/G8Wlqy4XPf
— Sachin Tendulkar (@sachin_rt) April 24, 2024
"ഫുട്ബോൾ കളിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. മികച്ച ഒരു കൂട്ടം കുട്ടികളോടൊപ്പം താൻ ഫുട്ബോൾ കളിക്കുകയും പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. തന്റെ പിറന്നാളിന് ആദ്യം നന്മകൾ നേർന്നത് ഈ പെൺകുട്ടികളാണ്," സച്ചിൻ കുറിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us