ന്യൂഡൽഹി: ഏറെ നാളുകൾക്കുശേഷം സച്ചിൻ തെൻഡുൽക്കർ പാർലമെന്റിലെത്തി. സച്ചിൻ പാർലമെന്റിലെത്തിയതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടുളള കമന്റുകളും നിറയുകയാണ്. ‘2017 ഇന്ത്യ കാത്തിരുന്ന രണ്ട് കാര്യങ്ങളും സംഭവിച്ചിരിക്കുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നു. സച്ചിന്‍ പാര്‍ലമെന്റിലെത്തി.’ ഇതായിരുന്നു ഒരാളുടെ ട്വീറ്റ്. സച്ചിന്‍ പാര്‍ലമെന്റിലെത്തുന്നതു പോലെ തന്നെയാണ് കോളേജില്‍ ഞാനും പോയിരുന്നതെന്നാണ് മറ്റൊരാളുടെ കമന്റ്.

രാജ്യസഭയിലെത്തിയ സച്ചിൻ തനിക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്പീക്കർ സംസാരിക്കാൻ പറഞ്ഞു. എന്റെ സിനിമ അടുത്ത ആഴ്ച മുതൽ ആമസോൺ പ്രൈമിൽ ലഭിക്കുമെന്ന് സച്ചിൻ. ഇതുകേട്ട് കരയുന്ന സ്പീക്കർ. ഇതായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.

സമാജ്‌വാദി പാര്‍ട്ടിയുടെ എംപിയായ നരേഷ് അഗര്‍വാള്‍ രാജ്യസഭയില്‍ വരാത്തവരെ വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റില്‍ വരാന്‍ താത്പര്യമില്ലെങ്കില്‍ സച്ചിനെയും സിനിമാ താരം രേഖയെയും അയോഗ്യരാക്കണമെന്നും നരേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സച്ചിൻ ഇന്ന് സഭയിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ