scorecardresearch

എന്റെ ആദ്യത്തെ കാർ, ഒരു മാരുതി 800, അത് കണ്ടെത്താൻ സഹായിക്കുമോ: സച്ചിൻ ടെൻഡുൽക്കർ

”ഞാൻ എന്റെ സഹോദരനോടൊപ്പം ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് മണിക്കൂറുകളോളം ആ കാറുകൾ നോക്കാറുണ്ടായിരുന്നു”

sachin tendulkar, maruti 800, sachin tendulkar fans, sachin tendulkar car, maruti 800 sachin tendulkar, cricket news, sports news, സച്ചിൻ, ie malayalam

തന്റെ ആദ്യത്തെ കാർ കണ്ടെത്താൻ സഹായിക്കണമെന്ന് തന്റെ ആരാധകരോട് ആവശ്യപ്പെട്ട് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ഒരു മാരുതി 800 മോഡൽ കാറാണ് അതെന്നും സച്ചിൻ പറഞ്ഞു. ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനായി സമ്പാദിച്ച പണവുമായി താൻ വാങ്ങിയ ആദ്യത്തെ കാറാണിതെന്നും ഇത് വീണ്ടും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും മാസ്റ്റർ ബ്ലാസ്റ്റർ പറഞ്ഞു.

‘ഇൻ സ്‌പോർട്‌ലൈറ്റ്’ എന്ന ടോക് ഷോയിൽ തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സച്ചിൻ ഇക്കാര്യം പറഞ്ഞത്. “എന്റെ ആദ്യത്തെ കാർ ഒരു മാരുതി 800 ആയിരുന്നു. നിർഭാഗ്യവശാൽ, ഇത് ഇപ്പോൾ എന്റെ പക്കലില്ല. ഇത് തിരികെ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഞാൻ പറയുന്നത് കേൾക്കുന്ന ആളുകൾക്ക് കാറിനെക്കുറിച്ച് അറിയാമെങ്കിൽ എന്നെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല,” സച്ചിൻ പറഞ്ഞു.

Read More: സച്ചിൻറെ ആദ്യ ടെസ്റ്റ്: ഓർമകൾ പങ്കുവച്ച് വഖാർ യൂനിസ്

“എന്റെ വീടിനടുത്ത് ഒരു വലിയ ഓപ്പൺ ഡ്രൈവ് ഇൻ മൂവി ഹാൾ ഉണ്ടായിരുന്നു, അവിടെ ആളുകൾ കാറുകൾ പാർക്ക് ചെയ്യുകയും സിനിമ കാണുകയും അതിൽ ഇരിക്കുകയും ചെയ്തിരുന്നു. ഞാൻ എന്റെ സഹോദരനോടൊപ്പം ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് മണിക്കൂറുകളോളം ആ കാറുകൾ നോക്കാറുണ്ടായിരുന്നു” എന്ന് കാറുകളോടുശ്ശ തന്റെ അഭിനിവേശം അനുസ്മരിച്ചുകൊണ്ട് സച്ചിൻ പറഞ്ഞു.

താൻ ആരാധിച്ചിരുന്ന സുനിൽ ഗവാസ്‌കറിനെക്കുറിച്ചും മുംബൈൽ ഡ്രസ്സിംഗ് റൂമിൽ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എത്രമാത്രം അസ്വസ്ഥനായിരുന്നുവെന്നതിനെക്കുറിച്ച് ടോക് ഷോയിൽ സച്ചിൻ തന്റെ ഓർമ പങ്കവയ്ക്കുന്നു.

Read More: ആദ്യ ബോൾ നേരിടാൻ ഞാൻ സച്ചിനോട് പറയാറുണ്ട്; രസകരമായ സംഭവം പങ്കുവച്ച് ഗാംഗുലി

“ഞാൻ ഡ്രസ്സിംഗ് റൂമിന് മുന്നിൽ (ഒരു ബോൾ ബോയ് എന്ന നിലയിൽ) നിൽക്കുകയായിരുന്നു, അതിനാൽ കളിക്കാർ ഗെയിമിനായി എങ്ങനെ തയ്യാറാകുമെന്ന് എനിക്ക് നിരീക്ഷിക്കാനാകും. പിന്നീട് എന്റെ ഗവാസ്‌കർ ഡ്രസ്സിംഗ് റൂമിൽ എന്നെ ക്ഷണിച്ചു, ”

“അദ്ദേഹം റൂമിന്റെ അരികിൽ അവസാന സീറ്റിൽ ഇരിക്കുകയായിരുന്നു, യാദൃശ്ചികമായി ഞാൻ രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ അതേ സ്ഥലത്ത് തന്നെ ഇരുന്നു. നിങ്ങൾ ആരാധിച്ചിരുന്ന നായകന്റെ അതേ സ്ഥലം പിന്നീട് പങ്കിടാനാവുന്നത് യാദൃശ്ചികമാണ്. പക്ഷേ ഗംഭീരമായ യാദൃശ്ചികതയാണ് അത്” സച്ചിൻ പറഞ്ഞു.

Read More: Sachin Tendulkar asks fans to help him find his first car

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sachin tendulkar asks fans to help to find his first maruti car