/indian-express-malayalam/media/media_files/uploads/2023/10/7.jpg)
36കാരനായ താരം ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ബാറ്ററായി മാറിയിരിക്കുകയാണ് PHOTO: X/ ICC
ചെന്നൈ: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിന ലോകകപ്പ് മത്സരത്തിനിടെ ലോകകപ്പ് റെക്കോഡിൽ മുത്തമിട്ട് കംഗാരുപ്പടയുടെ വെറ്ററൻ ഓപ്പണർ ഡേവിഡ് വാർണർ. 36കാരനായ താരം ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ബാറ്ററായി മാറിയിരിക്കുകയാണ്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെയും, ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സിന്റേയും പേരിലുണ്ടായിരുന്ന റെക്കോഡാണ് പഴങ്കഥയായത്.
സച്ചിനും ഡിവില്ലിയേഴ്സിനും വ്യക്തിഗത സ്കോർ ആയിരത്തിലെത്തിക്കാൻ 20 ഏകദിന ലോകകപ്പ് മത്സരങ്ങൾ കളിക്കേണ്ടി വന്നപ്പോൾ, വാർണർ ഈ നേട്ടത്തിലെത്തിയത് വെറും 19 മത്സരങ്ങളിൽ നിന്നായിരുന്നു. മൂന്നാം സ്ഥാനത്ത് രണ്ട് ഇതിഹാസ താരങ്ങളുണ്ട്. 21 വീതം മത്സരങ്ങളിൽ നിന്ന് ആയിരം കടന്ന ബംഗാൾ ടൈഗർ സൌരവ് ഗാംഗുലിയും വിൻഡീസ് ലെജൻഡറി താരം വിവ് റിച്ചാർഡ്സുമാണ് മൂന്നാമത്.
David Warner is the fastest player to score 1000 ODI runs in ODI World Cups. 🔥 pic.twitter.com/PDDnvXYOH3
— CricTracker (@Cricketracker) October 8, 2023
നാലാം സ്ഥാനത്ത് മുൻ ഓസ്ട്രേലിയൻ താരം മാർക്ക് വോ ആണുള്ളത്. അദ്ദേഹം 22 മത്സരങ്ങളിൽ നിന്നാണ് ഏകദിന ലോകകപ്പിൽ 1000 റൺസെന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്. ഓൺലൈൻ മാധ്യമായ ക്രിക് ട്രാക്കറാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.