Latest News

ഇതൊരു തുടക്കം മാത്രം; കൗമാര താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് ദൈവം

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിച്ചത്.

മുംബൈ: കൗമാര കിരീടം ചൂടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനങ്ങളറിയിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിച്ചത്.

‘വലിയ ടീം വര്‍ക്കിലൂടെ മഹത്തായ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാകും. നമ്മുടെ ലോക ചാമ്പ്യന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. ഞങ്ങള്‍ നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. അവരെ നന്നായി നയിച്ച രാഹുല്‍ ദ്രാവിഡിനും പറസിനും അഭിനന്ദനങ്ങള്‍. ഇതൊരു തുടക്കം മാത്രമാകട്ടെ.’ സച്ചിന്‍ പറഞ്ഞു.

ഇത് നാലാം തവണയാണ് അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ മഞ്ചോത് കര്‍ലയുടെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ കപ്പ് നേടിയത്. സ്‌കോര്‍: ഓസ്ട്രേലിയ 216-10 (47.2) ഇന്ത്യ 220-2 (38.5).

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ പുലിക്കുട്ടികള്‍ക്ക് പാരിതോഷികവുമായി ബിസിസിഐയും രംഗത്തെത്തിയിട്ടുണ്ട്. താരങ്ങള്‍ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും 50 ലക്ഷം രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin tendulkal praises indian team for winning under 19 world cup

Next Story
കൗമാര കിരീടം നേടിയ താരങ്ങള്‍ക്ക് കോളടിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express