/indian-express-malayalam/media/media_files/uploads/2017/12/sachin-3.jpg)
മുംബൈ: കൗമാര കിരീടം ചൂടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനങ്ങളറിയിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിച്ചത്.
'വലിയ ടീം വര്‍ക്കിലൂടെ മഹത്തായ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാകും. നമ്മുടെ ലോക ചാമ്പ്യന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. ഞങ്ങള്‍ നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. അവരെ നന്നായി നയിച്ച രാഹുല്‍ ദ്രാവിഡിനും പറസിനും അഭിനന്ദനങ്ങള്‍. ഇതൊരു തുടക്കം മാത്രമാകട്ടെ.' സച്ചിന്‍ പറഞ്ഞു.
WITH GREAT TEAM WORK, BIG DREAMS WORK. Congratulations to our WORLD CHAMPIONS!! We are proud of you. A big congratulations to Rahul and Paras for their guidance. #ICCU19CWC#INDvAUSpic.twitter.com/w0heorY8g6
— Sachin Tendulkar (@sachin_rt) February 3, 2018
ഇത് നാലാം തവണയാണ് അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ മഞ്ചോത് കര്‍ലയുടെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ കപ്പ് നേടിയത്. സ്‌കോര്‍: ഓസ്ട്രേലിയ 216-10 (47.2) ഇന്ത്യ 220-2 (38.5).
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ പുലിക്കുട്ടികള്‍ക്ക് പാരിതോഷികവുമായി ബിസിസിഐയും രംഗത്തെത്തിയിട്ടുണ്ട്. താരങ്ങള്‍ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും 50 ലക്ഷം രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us