/indian-express-malayalam/media/media_files/uploads/2018/09/sachin-blasters.jpg)
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ദു:ഖ വാര്‍ത്ത. ടീമിന്റെ ഉടമസ്ഥതയില്‍ നിന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായ ഭീമനായ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സച്ചിനില്‍ നിന്നും ടീമിന്റെ ഉടസ്ഥാവകാശം സ്വന്തമാക്കിയെന്നാണ് പ്രശസ്ത സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്. 2015ല്‍ പോട്ടലുരിയുടെ പിവിപി ടീമിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്‌സിന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.
പിന്നീട് സച്ചിനില്‍ നിന്നും 20 ശതമാനം കൂടി ദക്ഷിണേന്ത്യന്‍ സിനിമാ സംഘം വാങ്ങി. എന്നാല്‍ ഇപ്പോള്‍ ടീമിന്റെ പൂര്‍ണ ഉടമസ്ഥാവകാശമാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്.മലയാളി ആയ ഒരു വ്യവസായി ടീം ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഫലവും ഉത്തരവാദിത്വവും മാനേജ്‌മെന്റിന് ഉണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
ഈമാസം 29ന് എടികെയ്ക്ക് എതിരെയാണ് അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.