scorecardresearch

‘എന്റെ മക്കളെ വെറുതെ വിടണം’; അഭ്യര്‍ത്ഥനയുമായി ‘ക്രിക്കറ്റ് ദൈവം’

മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ എത്രയും വേഗത്തിൽ ഇല്ലാതാക്കണമെന്ന് സച്ചിൻ ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു

‘എന്റെ മക്കളെ വെറുതെ വിടണം’; അഭ്യര്‍ത്ഥനയുമായി ‘ക്രിക്കറ്റ് ദൈവം’

ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും കുടുംബത്തേയും ചുറ്റിപ്പറ്റിയുളള വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ല. പ്രത്യേകിച്ച് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരരായ സച്ചിന്റെ മക്കളായ സാറയേയും അര്‍ജുനേയും കുറിച്ച് നിരവധി പ്രചരണങ്ങളും വാര്‍ത്തകളുമാണ് ദിനംപ്രതി പുറത്തുവരുന്നത്. ഇതില്‍ ഭൂരിഭാഗവും നിറംപിടിപ്പിച്ചവയും ആവാറുണ്ട്. ഇതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് സോഷ്യല്‍മീഡിയാ പ്രചരണങ്ങളും വാര്‍ത്തകളുമാണ്.

നവമാധ്യമങ്ങളിലെ ചിലരുടെ ഇടപെടലുകൾ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി സച്ചിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ മകളുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ അടക്കം ഉപയോഗിച്ചുളള തെറ്റായ പ്രചരണങ്ങള്‍ നിര്‍ത്തണമെന്നാണ് സച്ചിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാറയും അർജുനും ട്വിറ്റർ ആക്കൗണ്ടുകളില്ലെന്ന് ആവർത്തിച്ചു വ്യക്തമായ സച്ചിൻ തന്‍റെ മക്കളെ വെറുതേവിടണമെന്നും അഭ്യർഥിച്ചു. മകൾ സാറ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നുവെന്നതടക്കമുള്ള വാർത്തകൾ വീണ്ടും വന്നതിനു പിന്നാലെയാണ് വിശദീകരണവുമായീ സചിൻ വീണ്ടും രംഗത്തെത്തിയത്.

മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ എത്രയും വേഗത്തിൽ ഇല്ലാതാക്കണമെന്ന് സച്ചിൻ ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ചില വ്യക്തികൾ നവമാധ്യമങ്ങളിലൂടെ നടത്തുന്ന ചെയ്തികൾ തങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സാറയുടെയും അർജുന്‍റെയും ചിത്രങ്ങളും ഇത്തരം വ്യാജ അക്കൗണ്ടുകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. യുവ ക്രിക്കറ്ററായ മകൻ അർജുൻ തെൻഡുൽക്കർ ഈ അടുത്ത് മുംബൈ അണ്ടർ-19 ടീമിൽ ഇടം നേടുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sachin requests twitter to remove fake accounts in the name of his son