മുംബൈ: ഇരുപതാമത്‌ ഗ്രാന്‍ഡ്‌സ്ലാം സിംഗിള്‍സ് കിരീടം നേടിയ റോജര്‍ ഫെഡററെ പ്രശംസിച്ച് ക്രിക്കറ്റ് ദൈവവും. ട്വിറ്ററിലൂടെയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റോജര്‍ ഫെഡറിന് പ്രശംസയുമായി എത്തിയത്.

ലോകത്ത് മറ്റാര്‍ക്കും സാധിക്കാത്ത ഷോട്ടാണ് അത് എന്നും പറഞ്ഞ സച്ചിന്‍ റോജറിന്റെ ഷോട്ടിന്‍റെ വീഡിയോയും പങ്കുവച്ചു. ഏറെ കാലമായി സൗഹൃദം പങ്കുവയ്ക്കുന്നവരാണ് ഇരുവരും. തങ്ങളുടെ കായിക മേഖലയിലെ ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന ഇരു താരങ്ങളും പരസ്പര ആരാധനയും പുലര്‍ത്തുന്നു.

കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ മൽസരത്തിന് മുന്‍പും സച്ചിന്‍ റോജറിനുവേണ്ടി ട്വീറ്റ് ചെയ്തിരുന്നു. മാരിന്‍ ചില്ലിച്ചിനെ തോല്‍പ്പിച്ചുകൊണ്ടാണ് ഇരുപത് ഗ്രാന്‍ഡ്‌സ്ലാം എന്ന റെക്കോർഡ്‌ റോജര്‍ ഫെഡറര്‍ സ്വന്തം പേരിലാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ