മുംബൈ: ഇന്ത്യൻ ജനതയ്ക്ക് സച്ചിൻ ടെൻഡുക്കർ എന്ന പേര് ഒരു വികാരമാണ്. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാർക്ക് കൺകണ്ട ദൈവമാണ് ഈ മുംബൈക്കാരൻ. സച്ചിൻ ടെൻഡുൽക്കറെ നേരിൽ കാണാൻ ആഗ്രഹിക്കാത്ത ആളുകൾ രാജ്യത്ത് കുറവായിരിക്കും. അതീവ സുരക്ഷ വലയത്തിൽ​ സച്ചിനെ ഒരു നോക്ക് കാണാൻ സാധിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്. എന്നാൽ ഈ ഭാഗ്യം കൈവരിച്ചിരിക്കുകയാണ് മുംബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാർ.

മുംബൈയിലെ ഒരു തെരുവിൽ ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്കാണ് താരജാഡയില്ലാതെ സച്ചിൻ എത്തിയത്. തന്രെ ആഡംബരക്കാറിൽ നിന്ന് ഇറങ്ങി യുവാക്കളുടെ അടുത്തേക്ക് സച്ചിൻ എത്തുകയായിരുന്നു. സച്ചിനെ കണ്ടതോടെ അമ്പരപ്പിലായ യുവാക്കൾ എന്ത് ചെയ്യണമെന്നാതെ അമ്പരന്ന് പോയി.

ചിലർ സച്ചിന് ഹസ്തദാനം നൽകി. ഇതിനിടെ സച്ചിന്റെ കാലിൽ തൊട്ട് അനുഗ്രഹം തേടാൻ ശ്രമിച്ച യുവാവിനെ തടയുകയും ചെയ്തു. തന്റെ കാലിൽ ആരും വീഴരുതെന്ന് സച്ചിൻ ആരാധകരോട് പറയുകയും ചെയ്തു. പിന്നാലെ യുവാക്കൾക്കൊപ്പം അൽപ്പനേരം ക്രിക്കറ്റ് കളിക്കാനും സച്ചിൻ തയ്യാറായി.

തെരുവിൽ ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പിന്നീട് പോവാന്‍ സമയത്ത് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും ഇതിഹാസം മറന്നില്ല. റിപ്പോര്‍ട്ട് പ്രകാരം വിലേ പാര്‍ലെയിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ ക്രിക്കറ്റ് കളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ