scorecardresearch
Latest News

സ്വപ്‌ന തുല്യമായി സച്ചിന്റെ ഫോണ്‍ സന്ദേശം, യുവാക്കളോട് കണ്ട് പഠിക്കാന്‍ അനുഷ്‌ക; സലാം ഗോള്‍ഡന്‍ ഗേള്‍!

”ഇന്ത്യയുടെ ഗോള്‍ഡന്‍ ഗേള്‍. സാലം ബോസ്”

hima das, ഹിമ ദാസ്, Athlete, അത്ലറ്റ്, gold, vk vismaya, വി.കെ.വിസ്മയ, 18 days, ഐഇ മലയാളം, IE malayalam

മുംബൈ: 18 ദിവസത്തിനിടെ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടിയ ഹിമ ദാസിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തി.

”നിങ്ങള്‍ ഒരു പ്രചോദനമാണ്. ഇന്ത്യയുടെ ഗോള്‍ഡന്‍ ഗേള്‍. സാലം ബോസ്” എന്നായിരുന്നു ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ട്വീറ്റ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഹിമയെ അഭിനന്ദിച്ചു. ഹിമയ്ക്ക് ആദ്യം അഭിനന്ദനം അറിയച്ചവരില്‍ സച്ചിനും ഉള്‍പ്പെടും.”കഴിഞ്ഞ 19 ദിവസം യൂറോപ്പില്‍ നീ ഓടുന്ന രീതി ഇഷ്ടമായി. ജയിക്കാനുള്ള നിന്റെ അഭിനിവേശം യുവാക്കളെ പ്രചോദിപ്പിക്കുന്നതാണ്” എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

സച്ചിന്‍ ഹിമയെ ഫോണില്‍ വിളിച്ചും അഭിനന്ദനം അറിയിച്ചിരുന്നു. താന്‍ ഇന്ത്യയിലെത്തിയാല്‍ സച്ചിനെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് ഹിമ സച്ചിന് മറുപടി. സച്ചിന്റെ ഫോണ്‍ തനിക്ക് സ്വപ്‌നതുല്യമായ അനുഭവമാണെന്നായിരുന്നു ഹിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ഹിമയെ അഭിനന്ദിച്ചു. ഹിമയെ ഗോള്‍ഡന്‍ ഗേള്‍ എന്നാണ് വിരാടും വിശേഷിപ്പിച്ചത്. ഹിമയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായും താരം പറഞ്ഞു. ബോളിവുഡ് താരവും വിരാടിന്റെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയും ഹിമയ്ക്ക് അഭിനന്ദനം അറിയിച്ചു. ഹിമ മാതൃകയും പ്രചോദനവുമാണെന്നായിരുന്നു അനുഷ്‌കയുടെ സന്ദേശം. ഇതിന് ഹിമ നല്‍കിയ മറുപടി, താന്‍ അനുഷ്‌കയുടെ വലിയ ആരാധികയാണെന്നായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sachin narendra modi virat kohli rishabh pant anushka sharma all comes to praise hima das280010