മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ ആദ്യ ടെസ്റ്റിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് പാകിസ്താൻ മുൻ താരം വഖാർ യൂനിസ്. അടുത്തിടെ വിസ്‌ഡൺ ക്രിക്കറ്റ് മാസികയുടെ പോഡ്കാസ്റ്റ് ആയ ‘ദ ഗ്രേറ്റ് റിവാൽറി’യിൽ സംസാരിക്കുമ്പോഴായിരുന്നു വഖാർ യൂനിസ് പഴയ ഓർമകൾ പങ്കുവച്ചത്.
1989ലെ ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിന്റെ ഭാഗമായ കറാച്ചി ടെസ്റ്റിലായിരുന്നു സച്ചിൻ ടെണ്ടുൽക്കറും വഖാർ യൂനുസും ഒരുമിച്ച് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.
കറാച്ചിയിലെ അരങ്ങേറ്റ മത്സരത്തിൽ വെറും 15 റൺസിന് പുറത്തായ സച്ചിൻറേത് വരും വർഷങ്ങളിൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ നാമമായി മാറുമെന്ന് താൻ അന്ന് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് ആ പഴയ ദിനങ്ങൾ ഓർത്തെടുക്കുകയാണ് പാക് മുൻ ക്യാപ്റ്റൻ കൂടിയായ വഖാർ യൂനുസ്.
“ഞാൻ എന്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുകയായിരുന്നു, അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. പരിക്ക് വകവയ്ക്കാതെ 18 ഓവറുകൾ എറിയാൻ എനിക്ക് കഴിഞ്ഞു, സച്ചിൻ ടെണ്ടുൽക്കറുടെ വിക്കറ്റ് ഉൾപ്പെടെ 4 വിക്കറ്റുകൾ നേടി. അദ്ദേഹത്തിന് വെറും 15 റൺസ് നേടാൻ മാത്രമാണ് കഴിഞ്ഞത്, എന്നാൽ ക്ലാസിയായ രണ്ട് ഡ്രൈവുകൾ കളിച്ച രീതി ശരിക്കും ശ്രദ്ധേയമായിരുന്നു,” വഖാർ പറഞ്ഞു.
Read More: ടെൻഡുൽക്കർ ഡ്രൈവും കോഹ്‌ലി ക്രെസന്റും; ധോണിയുടെയും ദ്രാവിഡിന്റെയും പേരിലെ തെരുവുകൾക്ക് അനുമതിയില്ല
അന്ന് മത്സരത്തിനിടെ പന്ത് സച്ചിന്റെ മുഖത്ത് തട്ടിയ സംഭവവും വഖാർ യൂനിസ് ഓർത്തെടുത്തു.“അത് സിയാൽകോട്ടിലായിരുന്നു. കറാച്ചിയിൽ ഞാൻ അദ്ദേഹത്തെ നേരത്തെ പുറത്താക്കി. നാല് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് സിയാൽകോട്ടിലായിരുന്നു, വലിയ വിക്കറ്റ് വേട്ടക്കൊടുവിൽ ഞങ്ങൾക്ക് മുന്നേറാനായി. എന്റെ ബൗളിങ്ങിൽ പന്ത് 16 കാരനായ സച്ചിന്റെ മൂക്കിൽ അടിച്ചു. ഞാൻ ഇപ്പോഴും ഓർക്കുന്നു, പന്ത് മൂക്കിൽൽ തട്ടിയ ശേഷം നോൺ-സ്‌ട്രൈക്കർ എൻഡിൽ നവ്‌ജോത് സിംഗ് സിദ്ധുവിനൊപ്പം തിരിച്ചെത്താൻ അദ്ദേഹത്തിന് അഞ്ച് മിനുറ്റ് മാത്രമേ വന്നുള്ളൂ. അഞ്ച്-ഏഴ് മിനിറ്റിനുള്ളിൽ സച്ചിൻ തിരിച്ചെത്തി. അദ്ദേഹത്തെ കൂടുതൽ ദൃഢനിശ്ചയത്തോടെ കാണപ്പെടുകയും കളിക്കുകയും ചെയ്തു. അമ്പത് റൺസ് തികച്ച് അദ്ദേഹത്തിന്റെ മേന്മ അവിടെ വ്യക്തമാക്കുകയും ചെയ്തു,” പാക് മുൻ നായകൻ പറഞ്ഞു.
രണ്ടാം ടെസ്റ്റിലാണ് മാസ്റ്റർ ബ്ലാസ്റ്റർ തന്റെ ആദ്യ അർദ്ധസെഞ്ച്വറി നേടിയത്, സിയാൽകോട്ടിൽ 172 പന്തിൽ നിന്ന് 59 റൺസ് നേടി. അടുത്ത മത്സരത്തിൽ മറ്റൊരു അർധസെഞ്ച്വറി നേടുന്നതിനടുത്തെത്തിയ അദ്ദേഹം അബ്ദുൽ ഖാദിർ ക്ലീൻ ബൗൾഡ് ചെയ്തതിനെത്തുടർന്ന് 41 റൺസിന് പുറത്തായി.
Read More: ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ടിലെ റെക്കോർഡ് റൺ നേട്ടത്തിന് 21 വയസ്സ്
അന്ന് ഒരു കുട്ടിയായിരുന്ന സച്ചിനെക്കുറിച്ച് ടീമിനിടയിൽ സംസാരങ്ങളുണ്ടാവാറുണ്ടെന്നും, ഇന്ത്യൻ ക്രിക്കറ്റ് ടീം മുഴുവൻ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നെന്നും വഖാർ കൂട്ടിച്ചേർത്തു. “സ്കൂളിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരിലൊരാളാണ് അദ്ദേഹം. സ്കൂളിൽ ആരാണ് ട്രിപ്പിൾ സെഞ്ച്വറി നേടിയത്? ആദ്യ കാഴ്ചയിൽ, താൻ മഹാനായ സച്ചിൻ സച്ചിൻ ആകാൻ പോകുന്നു എന്ന ധാരണ അദ്ദേഹം എനിക്ക് നൽകിയില്ല. വർഷങ്ങൾക്കിടെ അദ്ദേഹം ചെയ്‌തത് അതിശയകരമായ കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനം ശരിക്കും ഫലം ചെയ്തു, ”വഖാർ പറഞ്ഞു.
Read in Indian Express: Sachin looked even more determined to score after being hit on the nose: Waqar Younis recalls debut series