ക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർക്ക് ഐപിഎൽ മൈതാനത്ത് പിറന്നാൾ ആഘോഷം . മുംബൈ ഇന്ത്യൻസ് പൂണെ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെയാണ് ലളിതമായ പിറന്നാൾ ആഘോഷം നടന്നത്. മുൻ ഓസ്ട്രേലിയൻ താരവും കമന്ററേറ്ററുമായ മാത്യു ഹെയ്ഡനൊപ്പമാണ് സച്ചിൻ പിറന്നാൾ കേക്ക് മുറിച്ചത്. സച്ചിനായി ബാറ്റും,ബോളും ഒക്കെയുള്ള ഒരു കേക്കാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ കേക്ക് മുറിക്കുമ്പോൾ ബാറ്റും ബോളും തയ്യാറാക്കിയ ഭാഗം മുറിക്കാൻ സച്ചിൻ തയ്യാറായില്ല. ഇതിനോട് താൻ പുലർത്തുന്ന ബഹുമാനം വളരെ വലുതാണ് എന്ന് അത് മുറിക്കുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല എന്നും പറഞ്ഞ സച്ചിൻ ചെറിയൊരു ഭാഗം മുറിച്ചാണ് പിറന്നാൾ ആഘോഷിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരുടെ പിറന്നാൾ ഗാനവും ഒപ്പമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ