കൊച്ചി: 2021-22 സീസണിലെ രഞ്ജി ട്രോഫിയ്ക്കുള്ള കേരള ടീമിന്റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. മുതിര്‍ന്ന താരം സച്ചിന്‍ ബേബി കേരളത്തെ നയിക്കും. വിഷ്ണു വിനോദാണ് ഉപനായകന്‍. വിജയ് ഹസാരെ ട്രോഫിയില്‍ അവസരം ലഭിക്കാതിരുന്ന പേസ് ബോളര്‍ എസ്. ശ്രീശാന്ത് ടീമില്‍ മടങ്ങിയെത്തി. ജനുവരി 13 നാണ് രഞ്ജി ട്രോഫിക്ക് തുടക്കമാകുന്നത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ മുഖ്യ പരിശീലകന്‍
കേരള ടീം: സച്ചിന്‍ ബേബി (നായകന്‍), വിഷ്ണു വിനോദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വിത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്സേന, സിജോ മോന്‍ ജോസഫ്, അക്ഷയ് കെ. സി, മിഥുന്‍ .എസ് ബേസില്‍ എന്‍. പി, നിധേഷ് എം. ഡി, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ഫനൂസ് എഫ്, ശ്രീശാന്ത് എസ്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നയനാര്‍, ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, അരുണ്‍ എം, വൈശാഖ് ചന്ദ്രന്‍.
കേരളത്തിന്റ മത്സരങ്ങള്‍
- കേരളം – വിദര്‍ഭ
- കേരളം – ബംഗാള്‍
- കേരളം – രാജസ്ഥാന്‍
- കേരളം – ത്രിപുര
- കേരളം – ഹരിയാന
Also Read: IND vs SA First Test, Day 1: ഇന്ത്യയ്ക്ക് ടോസ്; ബാറ്റിങ് തിരഞ്ഞെടുത്തു