ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ‌ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ. അർദ്ധ സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും ഓപ്പണർ വിഷ്ണു വിനോദിന്റെയും മികവിൽ കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തിട്ടുണ്ട്. ന്യൂഡൽഹിയിലെ പാലം ‌ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നന്നായി തുടങ്ങിയ കേരളത്തിനായി ഓപ്പണർമാരായ വിഷ്ണു വിനോദും, ജലജ്‌സക്സേനയും ചേർന്ന് ആദ്യ വിക്കറ്റിൽ 79 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 72 പന്തിൽ‌ 93 റൺസ് നേടിയ സച്ചിന്റെയും, 62 റൺസ് നേടിയ ഓപ്പണർ വിഷ്ണു വിനോദിന്റേയും ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ 316/7 എന്ന തകർപ്പൻ സ്കോറാണ് കേരളം നേടിയിരിക്കുന്നത്. 33 റൺസിൽ സക്സേന മടങ്ങിയപ്പോൾ പിന്നാലെയെത്തിയ സഞ്ജു സാംസൺ 30 റൺസിൽ പുറത്തായി.

നാലാമനായി ഇറങ്ങിയ നായകൻ സച്ചിൻ ബേബി തുടക്കം മുതൽ ആക്രമണ ശൈലിയിൽ ബാറ്റ് വീശുകയായിരുന്നു. 72 പന്തിൽ 6 വീതം ഫോറുകളും, സിക്സറുകളും പായിച്ച് 93 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്. 71 പന്തിൽനിന്ന് 62 റൺസാണ് വിഷ്ണുവിന്റെ സമ്പാദ്യം. ജഗദീഷ് 41ഉം അരുൺ കാർത്തിക് 38 ഉം റൺസ് നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ