/indian-express-malayalam/media/media_files/uploads/2018/05/sachin-baby.jpg)
ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ക്രിക്കറ്റ് മാത്രം അറിഞ്ഞാല്‍ പോര അല്‍പ്പസ്വല്‍പ്പമൊക്കെ ഡാന്‍സും അറിഞ്ഞിരിക്കണമെന്നാണ്. ഇതാ തന്റെ ഡാന്‍സ് മികവു കൊണ്ട് സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് ഒരു പ്ലെയര്‍. ആരെന്നല്ലേ, മലയാളിയായ സച്ചിന്‍ ബേബി.
കേരളത്തിന്റെ മികച്ച താരമാണ് സച്ചിന്‍ ബേബി. ഐപിഎല്ലില്‍ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് സച്ചിന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ സച്ചിന്‍ ഒരു പ്രൊമോഷണല്‍ പരിപാടിക്കിടെയാണ് തന്റെ ഡാന്‍സു കൊണ്ട് ആരാധകരെ കയ്യിലെടുത്തത്.
Watch out for our Chetta @sachinbabyy's performance @ the #Coke#MeetandGreet#OrangeArmypic.twitter.com/Q7PezXwefk
— SunRisers Hyderabad (@SunRisers) May 1, 2018
ഐപിഎല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ റാഷിദ് ഖാനും സച്ചിന്‍ ബേബിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്നു. ഹൈദാരാബാദിന് വേണ്ടി എട്ട് മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദ് ഖാനും തനിക്ക് ബോളിങ്ങില്‍ മാത്രമല്ല കഴിവെന്ന് ഡാന്‍സ് കളിച്ച് തെളിയിച്ചു.
ഞങ്ങളുടെ ചേട്ടനെ കണ്ടോ എന്നു പറഞ്ഞാണ് സണ്‍റൈസേഴ്‌സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സണ്‍റൈസേഴ്‌സിലെ മറ്റൊരു മലയാളി താരമായ ബേസില്‍ തമ്പി ഇതിനോടകം തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തപ്പോള്‍ സച്ചിന്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം, മലയാളിയായ കെഎം ആസിഫും അരങ്ങേറ്റം കുറിച്ചതോടെ സച്ചിനായുള്ള കാത്തിരിപ്പിലാണ് മലയാളികളും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us