Latest News

സച്ചിന്റെ ലോകകപ്പ് ഇലവനിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ; ധോണി പുറത്ത്

വിരാട് കോഹ്‌ലി ടീമിലുണ്ടെങ്കിലും നായകനായി മറ്റൊരു താരത്തെയാണ് സച്ചിൻ തിരഞ്ഞെടുത്തത്

World Cup XI,ലോകകപ്പ് ഇലവന്‍, sachin tendulkar, സച്ചിൻ ടെണ്ടുൽക്കർ, ICC World Cup Team, World Cup Eleven,kane williamson, കെയ്ൻ വില്യംസൺ, man of the series, മാൻ ഓഫ് ദ സീരിസ്, Cricket World Cup, ക്രിക്കറ്റ് ലോകകപ്പ്, New Zealand, ന്യൂസിലന്റ്, England, ഇംഗ്ലണ്ട്, final ഫൈനല്‍

ലോകകപ്പിന് പിന്നാലെ തന്റെ പ്രിയപ്പെട്ട ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. അഞ്ച് ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിയാണ് സച്ചിൻ ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. ന്യൂസിലൻഡിനെ ലോകകപ്പ് ഫൈനൽ വരെ എത്തിച്ച ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ തന്നെയാണ് ടീമിലെ നായകൻ.

Also Read: ‘ശരിക്കും കുന്തമുന തന്നെ’; ലോകകപ്പിൽ ബുംറയെ സിക്സർ പായിച്ചത് നബി മാത്രം

ഇന്ത്യയിൽ നിന്നും ഓപ്പണർ രോഹിത് ശർമ്മ, നായകൻ വിരാട് കോഹ്‌ലി, ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്ക് പുറമെ മിന്നും പേസർ ജസ്പ്രീത് ബുംറയും ടീമിൽ ഇടം പിടിച്ചു. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധോണിയെ ടീമിലേക്ക് സച്ചിൻ പരിഗണിച്ചില്ല.

സച്ചിന്റെ ടീമിൽ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് ഇന്ത്യയുടെ രോഹിത് ശർമ്മയും ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോയുമാണ്. മൂന്നാം നമ്പരിൽ നായകൻ കൂടിയായ കെയ്ൻ വില്യംസണും നാലാമനായി വിരാട് കോഹ്‌ലിയും എത്തും. നാല് ഓൾറൗണ്ടർമാരാണ് ടീമിൽ കളിക്കുന്നത്.

Also Read: മകന്‍ ഇംഗ്ലണ്ടുകാരുടെ ‘ഹീറോ’; പിതാവ് ലോകത്തിലെ ഏറ്റവും ‘വെറുക്കപ്പെട്ട’ അച്ഛന്‍

അഞ്ചാം നമ്പരിൽ ബാറ്റേന്തുക ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസനും പിന്നാലെ ഇംഗ്ലണ്ട് ബെൻ സ്റ്റോക്സും എത്തും. ശേഷം ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസർമാരെ തിരഞ്ഞെടുത്ത സച്ചിൻ ഒരു സ്പിന്നറെ പോലും ഉൾപ്പെടുത്തിയില്ല. ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ടിന്റെ ജോഫ്രാ ആർച്ചർ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ പേസർമാർ.

കഴിഞ്ഞ ദിവസം ഐസിസിയും ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും രണ്ട് പേര്‍ മാത്രമാണ് ലോകകപ്പ് ടീമിലിടം നേടിയത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയും പേസര്‍ ജസ്പ്രീത് ബുംറയും. ടൂര്‍ണമെന്റിലെ താരവും ന്യൂസിലന്‍ഡ് നായകനുമായ കെയ്ന്‍ വില്യംസണ്‍ ആണ് ലോകകപ്പ് ടീമിന്റെയും നായകന്‍. ഫൈനല്‍ കളിച്ച ടീമുകളില്‍ നിന്നും ആറ് പേരാണ് ലോകകപ്പ് ടീമിലിടം നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin announces his worldcup eleven including five indian players

Next Story
മകന്‍ ഇംഗ്ലണ്ടുകാരുടെ ‘ഹീറോ’; പിതാവ് ലോകത്തിലെ ഏറ്റവും ‘വെറുക്കപ്പെട്ട’ അച്ഛന്‍Ben Stokes, ബെന്‍ സ്റ്റോക്സ്,Ben Stokes Father,ബെന്‍ സ്റ്റോക്സ് പിതാവ്, Stokes Father,ബെന്‍ സ്റ്റോക്സ് പിതാവ്, Stokes New Zealand, Ben Stokes,ബെന്‍ സ്റ്റോക്സ്, Redemption of Stokes,സ്റ്റോക്സിന്റെ പ്രതികാരം,new zealand. ന്യൂസിലന്‍ഡ്, new new zealand, icc World Cup, World Cup, ലോകകപ്പ്,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com