/indian-express-malayalam/media/media_files/uploads/2020/07/Sachin-and-Chappel.jpg)
താൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന ആശയം സച്ചിന്റെ തലയിൽ ഉദിച്ചതാണെന്ന് മുൻ താരം ഇർഫാൻ പത്താൻ. പേസ് ബോളറായ തന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറക്കി ക്രിക്കറ്റ് കരിയർ നശിപ്പിച്ചത് അന്നത്തെ കോച്ചായിരുന്ന ഗ്രെഗ് ചാപ്പലാണെന്ന തരത്തിൽ പലരും പ്രചരിപ്പിക്കുന്നതായും അത് തെറ്റാണെന്നും ഇർഫാൻ പത്താൻ പറഞ്ഞു. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കിയത് സച്ചിന്റെ ഐഡിയയാണ്. അന്നത്തെ ക്യാപ്‌റ്റനായിരുന്ന രാഹുൽ ദ്രാവിഡിനു മുൻപിൽ ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത് സച്ചിൻ തന്നെയാണ്. തന്നെ ഓള്‍റൗണ്ടറായി വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിയായിരുന്നു ഇതെന്നും പത്താൻ പറഞ്ഞു.
Read Also: സ്‌തബ്‌ധനായി സച്ചിൻ മടങ്ങിയത് ഓർമയുണ്ടോ? അത് ഔട്ടല്ലായിരുന്നു; വെളിപ്പെടുത്തി മുൻ അംപയർ
"മൂന്നാം നമ്പറിലിറക്കി ചാപ്പൽ എന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചു എന്നു പറയുന്നവരോട് ഞാൻ പലപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യഥാർഥത്തിൽ അത് സച്ചിന്റെ ഐഡിയയാണ്. സച്ചിൻ ദ്രാവിഡിനോട് പറഞ്ഞത് ഇങ്ങനെയാണ്; 'പത്താന് ഫാസ്‌റ്റ് ബോളർമാരെ കളിക്കാൻ നന്നായി സാധിക്കുന്നുണ്ട്. പത്താൻ സിക്‌സറടിക്കുന്നു, പെട്ടന്ന് റൺസ് നേടുന്നു. അതുകൊണ്ട് പത്താനെ മൂന്നാം നമ്പറിലിറക്കാം.' ഇതിനു പിന്നാലെയാണ് ഞാൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയത്," പത്താൻ പറഞ്ഞു
Read Also: സച്ചിൻ ആദ്യമായി ഡാൻസ് കളിച്ചത് അന്നാണ്, ചുറ്റും നിൽക്കുന്നവരെ അദ്ദേഹം നോക്കിയതേയില്ല: ഹർഭജൻ
"2005 ൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ആദ്യമായി ഞാൻ മൂന്നാം നമ്പറില്‍ ഇറങ്ങിയത്. അന്ന് മുത്തയ്യ മുരളീധരന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു. മുരളീധരനെ ആക്രമിച്ചു കളിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് ആദ്യമായി എന്നെ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിനിറക്കാൻ തീരുമാനിക്കുന്നത്. മാത്രമല്ല, ദില്‍ഹാര ഫെര്‍ണാണ്ടോയുടെ വേഗത കുറഞ്ഞ ബോളുകള്‍ കളിക്കാന്‍ നമ്മുടെ ബാറ്റ്‌സ്‌മാൻമാരും ബുദ്ധിമുട്ടി. ഫെർണാണ്ടോയുടെ പന്തുകൾ നേരിടാൻ എനിക്ക് സാധിക്കുമെന്ന കണക്കുകൂട്ടൽ കൂടിയുണ്ടായിരുന്നു. ചാപ്പലാണ് എന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചത് എന്ന ആരോപണം ശരിയല്ല, ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ എന്തും പറയാന്‍ എളുപ്പമാണല്ലോ." പത്താൻ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.