ജൊഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജെപി ഡുമിനി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പോടെ ഡുമിനി ഏകദിനം മതിയാക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മെയ് 30 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. അതേസമയം, ടി20 കളിക്കുന്നത് തുടരുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
”സൈഡ്ലൈനിലിരുന്ന കഴിഞ്ഞ കുറച്ച് മാസങ്ങള്‍ എനിക്ക് ചിന്തിക്കാനുള്ള അവസരം നല്കി. കരിയറില്‍ മുന്നോട്ട് പോകേണ്ടത് എങ്ങനെയെന്നും എന്തൊക്കെയാണ് എന്റെ ലക്ഷ്യമെന്നും തീരുമാനത്തിലെത്താന്‍ സാധിച്ചു” ഡുമിനി വിരമിക്കല്‍ പ്രസ്താവനയില്‍ പറയുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു.
Read More: ‘തീ’യായി ഡുമിനി; ഒരോവറിൽ അടിച്ചെടുത്തത് 37 റൺസ്
”ഇതുപോലൊരു തീരുമാനം എളുപ്പമല്ല. ബാറ്റണ്‍ കൈമാറാന്‍ ശരിയായ സമയമാണെന്ന് കരുതുന്നു. അന്താരാഷ്ട്ര-ആഭ്യന്തര ടി20 മത്സരങ്ങളില്‍ ഞാനുണ്ടാകും. പക്ഷെ കുടുംബമാണ് എന്റെ നമ്പര്‍ വണ്‍ പ്രയോരിറ്റി” താരം വ്യക്തമാക്കി.
Duminy will retire from the 50-over format after the ICC Cricket World Cup in the UK later this year, but will continue to be available for the Proteas in T20 International (T20I) cricket. #ThankYouJP #ProteaFire pic.twitter.com/jkOQeBsG5N
— Cricket South Africa (@OfficialCSA) March 15, 2019
സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി പറയാനും 34 കാരനായ ഡുമിനി മറന്നില്ല. താരങ്ങളും പരിശീലകരും ആരാധകരും നല്കിയ പിന്തുണ മറക്കാനാകില്ലെന്നും തന്റെ ഇഷ്ട കൡയില്‍ ഇത്രയും നാള് തുടരാനായതില്‍ സന്തോഷമുണ്ടെന്നും ഡുമിനി കൂട്ടിച്ചേര്‍ത്തു.
"I have been privileged to live out my dream playing a sport I love, and I am forever grateful for the support I have received from my team mates, coaches, family, friends and fans throughout the years.” – @jpduminy21 pic.twitter.com/0i3ZZJ5UVi
— Cricket South Africa (@OfficialCSA) March 15, 2019
നേരത്തെ തന്നെ ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 46 ടെസ്റ്റുകള്‍ കളിച്ച ഡുമിനി 2103 റണ്‍സ് നേടിയിട്ടുണ്ട്. ആറ് സെഞ്ചുറികളും എട്ട് അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി 193 ഏകദിനങ്ങള്‍ കളിച്ചിട്ടടുള്ള താരം 5407 റണ്‍സും 68 വിക്കറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പിലും കളിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരങ്ങളിലൊരാളായ ഇമ്രാന് താഹിര്‍ ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡുമിനിയും വിരമിക്കല്‍ തീരുമാനം അറിയിക്കുന്നത്.