എസ്.എസ്.രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. രാം ചരണിനെയും ജൂനിയർ എൻടിആറിനെയും നായകന്മാരാക്കിയുളള ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ഐപിഎൽ മൽസരം കാണാനായി രാജമൗലി എത്തിയത് ആരാധകർക്ക് കൗതുകമായി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മൽസരം കാണാനാണ് രാജമൗലി എത്തിയത്. തന്റെ ടീം സൺറൈസേഴ്സ് ആണെങ്കിലും ചെന്നൈ താരമായ അമ്പാട്ടി റായിഡുവിനു വേണ്ട് രാമൗലി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചത് കാണികളെ അതിശയപ്പെടുത്തി.

സുരേഷ് റെയ്നയും അമ്പാട്ടി റായിഡും ചേർന്നാണ് ചെന്നൈയെ 182 റൺസെന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത്. റായിഡു 37 പന്തില്‍ 79 ഉം റെയ്ന 43 പന്തില്‍ 54 ഉം റണ്‍സ് നേടി. റായിഡു അർധ സെഞ്ചുറി നേടിയപ്പോഴാണ് രാജമൗലി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചത്. തന്റെ ടീം സൺറൈസേഴ്സിനായും രാജമൗലി കൈയ്യടിക്കുകയും ടീം ഫ്ലാഗ് പാറിപ്പറപ്പിക്കുകയും ചെയ്തു.

മൽസരത്തിൽ നാലു റൺസിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook