Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

സിംബാബ്വെ ടീമിന് സ്പോൺസറെ ലഭിക്കുമോ; കേടായ ഷൂവിന്റെ ചിത്രം പങ്കുവച്ച് റയാൻ ബർൾ

“ഞങ്ങൾക്ക് ഒരു സ്പോൺസറെ ലഭിക്കുമോ. അങ്ങനെയാണെങ്കിൽ ഓരോ മത്സരത്തിനു ശേഷവും ഞങ്ങളുടെ ഷൂസ് വീണ്ടും വീണ്ടും ഒട്ടിച്ചു ച്ചേർക്കേണ്ടി വരില്ലായിരുന്നു” റയാൻ പറഞ്ഞു

ryan burl, burl, burl zimbabwe, burl shoes, burl zimbabwe shoes, burl shoes sponsor, zimbabwe cricket, cricket news, സിംബാബ്വെ, റയാൻ ബർൾ, cricket news, cricket news in malayalam, sports news in malayalam, ie malayalam

ഒരു ദേശീയ ക്രിക്കറ്റ് ടീമിലെ കളിക്കാരന് തങ്ങളുടെ ടീമിന് സ്പോൺസർമാരെ വേണമെന്നും തങ്ങളുടെ കേടായ ഷൂ നന്നാക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും പറയേണ്ടി വരുന്ന സാഹചര്യം അവിശ്വസനീയമായി തോന്നാം. എന്നാൽ സിംബാബ്വെ ദേശീയ ക്രിക്കറ്റ് ടീമിലെ ബാറ്റ്‌സ്മാൻ റയാൻ ബർൾ ഇത്തരമൊരു ആവശ്യം സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുകയാണ്.

തന്റെ കേടായ ഷൂവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദേശീയ ടീമിന് സ്‌പോൺസർഷിപ്പ് തേടിക്കൊൺണ്ടുള്ള റയാൻറെ ട്വീറ്റ്.

“ഞങ്ങൾക്ക് ഒരു സ്പോൺസറെ ലഭിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ. അങ്ങനെയാണെങ്കിൽ ഓരോ സീരീസിനുശേഷവും ഞങ്ങളുടെ ഷൂസ് വീണ്ടും വീണ്ടും ഒട്ടിച്ചു ചേർക്കേണ്ടി വരില്ല” റയാന്റെ ട്വീറ്റിൽ പറയന്നു.

സാമ്പത്തിക പരിമിതികളും ഫീൽഡിലെ പ്രകടനത്തിലെ പിന്നോട്ട് പോക്കും കാരണം സിംബാബ്വെ കുറച്ച് കാലമായി പിറകിലാണ്. ഈ മാസം ആദ്യം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 0-2 ന് അവർ പരാജയപ്പെട്ടു.

ഏപ്രിൽ 25 ന് സിംബാബ്‌വെയും പാകിസ്ഥാനും തമ്മിലുള്ള മൂന്നാം ടി 20 യിലാണ് ബർ‌ളിനെ അവസാനമായി കണ്ടത്. ആ മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്തില്ലെങ്കിലും, നാല് ഓവർ പന്തെറിഞ്ഞ് 33 റൺസ് വിട്ടുകൊടുത്തു.

Read More: ഐപിഎല്‍ നടത്തുന്നതിനായി ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല: ഇസിബി

2017 ൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ബർൾ മൂന്ന് ടെസ്റ്റുകളും 18 ഏകദിനങ്ങളും 25 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മിഡിൽ ഓർഡർ ബാറ്റ്സ്മാനും പാർട്ട് ടൈം ലെഗ് സ്പിന്നറുമായ അദ്ദേഹം മൂന്ന് ഫോർമാറ്റുകളിലുമായി 660 റൺസ് നേടിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ryan burl zimbabwe shoe sponsorship twitter

Next Story
കോവിഡിൽ നിന്ന് മുക്തനാകുന്നത് മാൻ വേഴ്സസ് വൈൽഡിലെ ഒരു എപ്പിസോഡിൽ ജീവിക്കുന്നത് പോലെ: എൽ. ബാലാജിlakshmipathy balaji, ലക്ഷ്മിപതി ബാലാജി, l balaji,എൽ. ബാലാജി, balaji, balaji covid, ബാലാജി കോവിഡ്, balaji coronavirus, ബാലാജി കൊറോണ, balaji csk, balaji ipl, ipl, ഐപിഎൽ, ipl 2021, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express