scorecardresearch

'അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ എല്ലാവരും വളരെയധികം ആഗ്രഹിക്കുന്നു'; ജയ്സ്വാളും റുതുരാജും ധോണിയെക്കുറിച്ച്

ബിസിസിഐ പുറത്ത് വിട്ട വീഡിയോയിലാണ് യുവതാരങ്ങളുടെ വാക്കുകള്‍

ബിസിസിഐ പുറത്ത് വിട്ട വീഡിയോയിലാണ് യുവതാരങ്ങളുടെ വാക്കുകള്‍

author-image
Sports Desk
New Update
MS Dhoni | Gaikwad } Jaiswal

ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രധാന താരമാണ് റുതുരാജ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ശേഷം യുവതാരങ്ങളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന എം എസ് ധോണിയുടെ ദൃശ്യങ്ങള്‍ ഒരു പതിവ് കാഴ്ചയാണ്. ധോണിയില്‍ നിന്ന് കളിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ യുവതാരങ്ങള്‍ എല്ലാം തല്‍പ്പരരാണ്. റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്സ്വാളും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല.

Advertisment

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡില്‍ അംഗമായ ഇരുവരും ധോണിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. ബിസിസിഐയുടെ വീഡിയോയിലാണ് യുവതാരങ്ങളുടെ വാക്കുകള്‍.

"ഞാന്‍ ആദ്യം സാറിന് കണ്ടപ്പോള്‍ ഒരുപാട് കാര്യങ്ങളൊന്നും പറയാന്‍ എനിക്കില്ലായിരുന്നു. ചെറുപ്പം മുതല്‍ കാണുന്ന ഒരാളെ നേരിട്ട് പരിചയപ്പെടുമ്പോള്‍ നമുക്കുണ്ടാകുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമാണ്," ജയ്സ്വാള്‍ പറഞ്ഞു.

ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായ റുതുരാജിന്റെ പ്രതികരണവും സമാനമായിരുന്നു.

Advertisment

"എനിക്ക് അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനായിട്ടുണ്ട്. മത്സരശേഷം ഒരുപാട് താരങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് അറിവ് നേടാന്‍ എല്ലാവരും വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. രണ്ട് മാസത്തില്‍ എന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിയുമെന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തെ സമീപിക്കാനാകും. എന്റെ കരിയറിലെ വളര്‍ച്ചയില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുന്നു," റുതുരാജ് പറഞ്ഞു.

റുതുരാജിന്റെ വാക്കുകള്‍ ശരിവയ്ക്കുക മാത്രമാണ് ജയ്സ്വാള്‍ പിന്നീട് ചെയ്തത്.

Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: