scorecardresearch

കരണം മറിഞ്ഞൊരു അത്ഭുത ഗോള്‍; കാണിയായി മാറി ഗോളിയും

പകച്ച് നിന്ന് നോക്കുകയല്ലാതെ ഗോളിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല

പകച്ച് നിന്ന് നോക്കുകയല്ലാതെ ഗോളിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല

author-image
WebDesk
New Update
കരണം മറിഞ്ഞൊരു അത്ഭുത ഗോള്‍; കാണിയായി മാറി ഗോളിയും

റൂബിന്‍ കസാന്‍ താരം നോറിക്ക് അവ്ദാലിയാന്റെ ബാക്ക് ഫ്ലിപ് ഗോള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നു. റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ യുറാലിനെതിരായ അണ്ടര്‍ 21 മത്സരത്തിനിടെയാണ് നോറിക് പെനാള്‍ട്ടി ഗോളാക്കി മാറ്റിയത്. ഈയടുത്താണ് നോറിക് റൂബിനില്‍ ചേര്‍ന്നത്. എന്നാല്‍ പുതിയ ക്ലബ്ബില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്.

Advertisment

മത്സരത്തില്‍ റൂബിന്‍ കസാന്‍ ഒരു ഗോളിന് പിന്നിട്ടു നില്‍ക്കുന്ന സമയത്താണ് അവര്‍ക്കനുകൂലമായി ഒരു പെനാല്‍റ്റി ലഭിക്കുന്നത്. കിക്കെടുക്കാനെത്തിയത് നോറിക്. ഓടിയെത്തിയ അദ്ദേഹം ബാക്ക് ഫ്ലിപ് ചെയ്ത് പന്ത് വലയിലേക്ക് കോരിയിട്ടു. പകച്ച് നിന്ന് നോക്കുകയല്ലാതെ ഗോളിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നേരത്തേയും നോറിക് ഇത്തരത്തില്‍ ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പെനാൽറ്റിയിലായിരുന്നു ഗോളടിച്ചത്.

Football Viral Video Goal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: