Rajasthan Royals VS Punjab Kings Live Scorecard: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റ് ജയം. 30 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ദേവദത്ത് പടിക്കലാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തിലെ ജോസ് ബട്‌ലര്‍(0) നഷ്ടമായെങ്കിലും ജയ്‌സ്വാളും(36 പന്തില്‍ 50) ദേവദത്ത് പടിക്കല്‍(30 പന്തില്‍ 51) മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. സ്‌കോര്‍ 85 ല്‍ നില്‍ക്കെ പടിക്കല്‍ പുറത്തായി. പിന്നീടെത്തിയ നായകന്‍ സഞ്ജു സാംസണ്‍ 3 പന്തില്‍ രണ്ട് റണ്‍സ് എടുത്ത് പുറത്തായി. റിയാന്‍ പരാഗ് 12 പന്തില്‍ നിന്ന് 20 റണ്‍സ് എടുത്ത് പുറത്തായി. ഹെറ്റ്‌മെയര്‍ 28 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത് നിര്‍ണായകമായി. എന്നാല്‍ അനാവശ്യ ഷോട്ട് കളിച്ച് ഹെറ്റ്‌മെയര്‍ പുറത്തായത് രാജ്‌സഥാനെ സമ്മര്‍ദത്തിലാക്കി. അവസാന ഓവറില്‍ മൂന്ന് പന്ത് ശേഷിക്കെ അഞ്ച് റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാനെ ധ്രുവ് ജുറല്‍ സിക്‌സര്‍ അടിച്ചാണ് വിജയ തീരത്തെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. 31 പന്തില്‍ 49 റണ്‍സ് നേടിയ സാം കറണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
തകര്‍ച്ചയോടെ ബാറ്റിങ് തുടങ്ങിയ പഞ്ചാബിനെ ജിതേഷ് ശര്‍മ്മയുടെ( 28 പന്തില്‍ 44 റണ്‍സ്)യും സാം കറന്റെയും ഇന്നിങ്ങ്‌സാണ് വന്‍തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ രകയറ്റിയത്. ട്രെന്‍ഡ് ബോള്‍ട്ടിന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ പ്രഗ്‌സിമ്രാന്‍ ഡിങ്(2)പുറത്തായി. പിന്നീട് സ്‌കോര്‍ 38 ല്‍ നില്‍ക്കെ അഥര്‍വ ടൈഡും(19) പുറത്തായി നെയ്‌നിക്കായിരുന്നു വിക്കറ്റ്. 12 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത ധവാനും പുറത്തായതോടെ 50 ന് നാല് എന്ന നിലയിലായി പഞ്ചാബ്. പിന്നീട് സാം കറണും ജിതേഷ് ശര്‍മ്മയും ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചു. അവാസാന ഓവറുകളില്‍ ഷാരൂഖാന്‍ 23 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയതോടെ പഞ്ചാബ് സ്‌കോര്‍ 187 തൊട്ടു.