Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

ഷാർജയിലെ സിക്സർ മഴ; ഐപിഎല്ലിൽ റെക്കോർഡ് തിരുത്തി രാജസ്ഥാൻ-ചെന്നൈ പോരാട്ടം

മത്സരത്തിൽ ആകെ പിറന്നത് 33 സിക്സറുകളായിരുന്നു, അതിൽ ഒമ്പതും സഞ്ജുവിന്റെ ബാറ്റിൽ നിന്ന്

IPL 2020, RR vs CSK, Live Score, Rajasthan Royals vs Chennai Super Kings, most sixes, sanju samson, Faf Du plessis, RR vs CSK, IPL 2020, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഐപിഎൽ 2020, probbale XI, IPL News, Cricket News, IE Malayalam, ഐഇ മലയാളം

ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നിനാണ് ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. രാജസ്ഥാനും ചെന്നൈയും ചേർന്ന് 416 റൺസ് 40 ഓവറിലായി അടിച്ചെടുത്തപ്പോൾ പന്ത് നിരന്തരം ബൗണ്ടറിക്ക് മുകളിലൂടെ പാഞ്ഞു. വെടിക്കെട്ടിന് തുടക്കമിട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. പിന്നാലെ സ്റ്റീവ് സ്‌മിത്തും അവസാന ഓവറുകളിൽ ജോഫ്രാ ആർച്ചറും രാജസ്ഥാൻ നിരയിൽ തകർത്തടിച്ചപ്പോൾ ടീം സ്കോർ 200 കടന്നു. മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്കുവേണ്ടി ഫാഫ് ഡുപ്ലെസിസും ധോണിയും നടത്തിയ രക്ഷാപ്രവർത്തനം പരാജയപ്പെട്ടെങ്കിലും ടീം സ്കോർ 200ലെത്തിക്കാൻ അവർക്കും സാധിച്ചു. ഇതോടെ മത്സരത്തിൽ ആകെ പിറന്നത് 33 സിക്സറുകളായിരുന്നു, അതിൽ ഒമ്പതും സഞ്ജുവിന്റെ ബാറ്റിൽ നിന്ന്.

ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിലെ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർഡും രാജസ്ഥാൻ – ചെന്നൈ പോരാട്ടം സ്വന്തമാക്കി. 2018ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിലും 33 സിക്സറുകൾ പിറന്നിരുന്നു. ഈ നേട്ടത്തിനൊപ്പമെത്താൻ ഇന്നലത്തെ മത്സരത്തിനും സാധിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു നിരന്തരം ബൗണ്ടറികൾ പായിക്കുകയും രാജസ്ഥാൻ ടീം സ്കോർ ഉയർത്തുകയും ചെയ്തു. 19 പന്തിലായിരുന്നു താരം അർധശതകം കടന്നത്. കൂട്ടിന് സ്‌മിത്തും ചേർന്നതോടെ രാജസ്ഥാൻ കൂറ്റൻ സ്കോറിലേക്ക് നീങ്ങി. സാവധാനം തുടങ്ങിയ സഞ്ജു സാം കറനെതിരെയാണ് ഗിയർ മാറ്റിയത്. ഇംഗ്ലിഷ് താരത്തെ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്സും പായിച്ച സഞ്ജു പിന്നാലെയെത്തിയ ദീപക് ചാഹറിനെയും ജഡേജയെയും ബൗണ്ടറി പായിച്ചു.

Also Read: ഡുപ്ലെസിസിനും രക്ഷിക്കാനായില്ല; ചെന്നൈയ്ക്കെതിരെ രാജസ്ഥാന് 16 റൺസ് വിജയം

എന്നാൽ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് ഹീറോ പിയൂഷ് ചൗളയായിരുന്നു. ചൗള എറിഞ്ഞ എട്ടാം ഓവറിൽ മൂന്ന് സിക്സറുകളാണ് സഞ്ജു പായിച്ചത്. അവിടെയും കഴിഞ്ഞില്ല അടുത്ത ഓവറുകളിലും ജഡേജയുടെയും പിയൂഷ് ചൗളയുടെയും പന്തുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വീണ്ടും ബൗണ്ടറിയിലേക്ക് പാഞ്ഞു. 32 പന്തുകളിൽ നിന്ന് 74 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതിൽ ഒമ്പത് സിക്സറുകളും ഒരു ഫോറും ഉൾപ്പെടുന്നു.

നായകൻ സ്റ്റീവ് സ്‌മിത്തും തകർപ്പൻ ഫോമിലായിരുന്നു. 47 പന്തിൽ 69 റൺസ് നേടിയ സ്‌മിത്തിന്റെ ബാറ്റിൽ നിന്നും നാല് സിക്സറുകളാണ് ബൗണ്ടറി കടന്നത്. 19-ാം ഓവറിൽ സാം കറണിന്റെ പന്തിൽ കേദാർ ജാദവിന് ക്യാച്ച് നൽകി നായകനും പുറത്തായതോടെ രാജസ്ഥാൻ ഇന്നിങ്സ് ഏതാണ്ട് അവസാനിച്ചെന്നാണ് ചെന്നൈ കരുതിയത്. എന്നാൽ ലുങ്കി എങ്കിഡി എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സടക്കം 30 റൺസാണ് ആർച്ചറും ടോം കറനും ചേർന്ന് അടിച്ചെടുത്തത്. നാല് സിക്സറും പിറന്നത് ആർച്ചറുടെ ബാറ്റിൽ നിന്നായിരുന്നു.

Also Read: ‘മരുഭൂമിയിലെ കൊടുങ്കാറ്റ്’; 19 പന്തിൽ അർധസെഞ്ചുറിയുമായി സഞ്ജു സാംസൺ

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ചെന്നൈയ്ക്ക് നൽകാൻ ഓപ്പണർമാർക്കായി. ഇതിൽ പ്രധാന പങ്കുവഹിച്ചത് ഓസിസ് താരം ഷെയ്ൻ വാട്സണായിരുന്നു. 21 പന്തിൽ 33 റൺസെടുത്ത വാട്സൺ നാല് സിക്സറുകളാണ് ഇന്നിങ്സിന്റെ ഭാഗമാക്കിയത്. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും തകർപ്പനടികളുമായി ക്രീസിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് പ്രതീക്ഷ കൈവിടാതെ ബാറ്റുവീശിയപ്പോഴും കാണികൾക്ക് ലഭിച്ചത് ഒരു കളർഫുൾ ഇന്നിങ്സ്. 29 പന്തിൽ അർധസെഞ്ചുറി തികച്ച താരം 72 റൺസിൽ പുറത്താകുമ്പോൾ തന്റെ ബാറ്റിൽ നിന്ന് ഏഴ് തവണ പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. അവസാന ഓവറിൽ ടോം കറണിനെ അടുപ്പിച്ച് മൂന്ന് പന്തിൽ ബൗണ്ടറി കടത്തിയ ധോണിയും തന്റേതായ സംഭവന നൽകിയതോടെ മത്സരത്തിൽ ആകെ പിറന്നത് 33 സിക്സറുകൾ.

അതേസമയം ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ചെന്നൈയ്ക്ക് രാജസ്ഥാന് മുന്നിൽ അടിതെറ്റി. 16 റൺസിനാണ് രാജസ്ഥാൻ ചെന്നൈയെ പരാജയപ്പെടുത്തിയത്. രാജസ്ഥാൻ ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rr and csk script the record of hitting joint most sixes in an ipl game

Next Story
‘മരുഭൂമിയിലെ കൊടുങ്കാറ്റ്’; 19 പന്തിൽ അർധസെഞ്ചുറിയുമായി സഞ്ജു സാംസൺSanju Samson, സഞ്ജു സാംസൺ, Rajasthan, Rajasthan Royals, RR, Chennai Super Kings, CSK, Fastest fifty, IPL news, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X