ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. 19 റണ്‍സിനാണ് രാജസ്ഥാന്റെ വിജയം. ബംഗളൂരുവിന് വേണ്ടി നായകന്‍ വിരാട് കോഹ്ലി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 57 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി. ക്വിന്റണ്‍ ഡി കോക്ക് 26 റണ്‍സെടുത്തു. എബി ഡിവില്ലിയേഴ്സ് 20 റണ്‍സെടുത്ത് കൂടാരം കയറി. വാഷിങ്ങ്ടണ്‍ സുന്ദര്‍ 35 റണ്‍സെടുത്തു. മണ്‍ദീപ് സിങ്ങ് 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 217 റണ്‍സ് നേടുകയായിരുന്നു. 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്കും മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഇരുവര്‍ക്കും വലിയ സ്കോറിലേക്ക് ഇന്നിംഗ്സ് നയിക്കാനാകാതെ പുറത്താവുകയായിരുന്നു.

എന്നാല്‍ 10 സിക്സുകളുടെ അകമ്പടിയോടെ സഞ്ചു പുറത്താകാതെ 92 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 200 കടക്കുകയായിരുന്നു. ഇതോടെ ഐപിഎലിലെ റണ്‍ വേട്ടിയലും സഞ്ജു ഒന്നാമതെത്തി. ഷോര്‍ട്ടിനും ബെന്‍ സ്റ്റോക്സിനും ത്രിപാഥിക്കുമൊപ്പം മൂന്ന് 40 റണ്‍സുകള്‍ വീതം പാര്‍ട്ടര്‍ഷിപ്പോടെയാണ് അദ്ദേഹത്തിന്റെ പ്രകടനം. 92 റണ്‍സ് നേടിയ സഞ്ജു ഇതിനായി 45 പന്തുകളാണ് നേരിട്ടത്. 10 സിക്സുകളും 2 അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

നാലാം വിക്കറ്റില്‍ ജോസ് ബട്ലറും സഞ്ജുവും ചേര്‍ന്ന് 36 പന്തില്‍ നിന്ന് 73 റണ്‍സാണ് നേടിയത്. ജോസ് ബട്‍ലര്‍ 14 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. രഹാനെ 20 പന്തില്‍ 36 റണ്‍സ് നേടി പുറത്തായപ്പോള്‍ ബെന്‍ സ്റ്റോക്സ് 27 റണ്‍സ് നേടി പുറത്തായി. 8 സിക്സുകള്‍ നേടിയ ശേഷമാണ് ഇന്നിംഗ്സിലെ തന്റെ ആദ്യ ബൗണ്ടറി സഞ്ജു നേടിയത്.

അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിനെ 27 റണ്‍സാണ് സഞ്ജുവും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നേടിയത്. ത്രിപാഠി 5 പന്തില്‍ നിന്ന് 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബാംഗ്ലൂരിനു വേണ്ടി ക്രിസ് വോക്സ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ