തല്ലുവാങ്ങിക്കൂട്ടുന്ന പേസ് നിരയും താളം പിഴച്ച ബാറ്റിങ്ങും; മുംബൈയ്ക്കെതിരെ ബംഗ്ലൂരിന് ചലഞ്ചുകളേറെ

പഞ്ചാബിനെതിരെ വഴങ്ങിയ 97 റൺസിന്റെ നാണംകെട്ട തോൽവിക്ക് പ്രായശ്ചിത്വം ചെയ്തേ തീരു ബാംഗ്ലൂരിന്

ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ജയം തേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഇന്ത്യൻ നായകനും ഉപനായകനും നേർക്കുന്നേർ വരുന്ന മത്സരം ഐപിഎല്ലിലെ തന്നെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നാണ്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈയോട് പരാജയപ്പെട്ടെങ്കിലും കൊൽക്കത്തയ്ക്കെതിരെ ശക്തമായ തിരിച്ചുവരവാണ് മുംബൈ നടത്തിയത്. ബാംഗ്ലൂരാകട്ടെ ഹൈദരാബാദിനെതിരെ ജയിച്ച് തുടങ്ങിയെങ്കിലും പഞ്ചാബിന് മുന്നിൽ അടിതെറ്റി വീണു.

പഞ്ചാബിനെതിരെ വഴങ്ങിയ 97 റൺസിന്റെ നാണംകെട്ട തോൽവിക്ക് പ്രായശ്ചിത്വം ചെയ്തേ തീരു ബാംഗ്ലൂരിന്. മുന്നോട്ടുള്ള യാത്രയിൽ ഓരോ വിജയവും അത്രത്തോളം പ്രധാനപ്പെട്ടത്. താരസമ്പന്നമാണെങ്കിലും അവസരത്തിനൊത്തുയരാത്ത താരങ്ങളാണ് റോയൽ ബംഗ്ലൂരിന്റെ പ്രധാന ചലഞ്ച്.

Also Read: അവൻ ആരുടെയും പിൻഗാമിയല്ല, ‘ഇന്ത്യൻ ക്രിക്കറ്റിന്റെ സഞ്ജുവാണ്’; മലയാളി താരത്തിന് പ്രശംസയുമായി പ്രമുഖർ

ഡെയ്ൽ സ്റ്റെയിനും ഉമേഷ് യാദവുമടങ്ങുന്ന പേസ് നിര ടൂർണമെന്റിൽ വൻ പരാജയമാണ്. ടീമിനു വേണ്ടവിധം വിക്കറ്റുകൾ വീഴ്‌ത്താനോ റൺസ് വിട്ടുകൊടുക്കുന്നത് കുറയ്‌ക്കാനോ ഇരുവർക്കും സാധിക്കുന്നില്ല. ആദ്യ മത്സരത്തിൽ 33 റൺസ് വഴങ്ങിയ സ്റ്റെയിൻ രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ 57 റൺസാണ് നാലു ഓവറിൽ വിട്ടുകൊടുത്തത്. ടി20യിലെ ചെണ്ടയെന്ന അപമാനവും പേറിയാണ് ഇത്തവണയും ഉമേഷ് യാദവ് ബാംഗ്ലൂരിനായി കളിക്കുന്നത്. കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെ തുടങ്ങിയ താരം ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തിൽ നാല് ഓവറിൽ 48 റൺസും പഞ്ചാബിനെതിരെ മൂന്ന് ഓവറിൽ 35 റൺസും വിട്ടുകൊടുത്തു.

Also Read: IPL 2020: വിജയവഴിയിൽ തിരിച്ചെത്താൻ ബാംഗ്ലൂർ നിരയിൽ അനിവാര്യമായ മൂന്ന് മാറ്റങ്ങൾ

ബോളിങ് നിരയിൽ യുസ്‌വേന്ദ്ര ചഹൽ മാത്രമാണ് ആർസിബിക്ക് ആശ്വാസം നൽകുന്നത്. ഓൾറൗണ്ടര്‍ ക്രിസ് മോറിസ് കളത്തിലിറങ്ങിയാൽ ആർസിബിക്ക് അതൊരു ആശ്വാസമാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോറിസ് കളിച്ചില്ല. പരുക്കിനെ തുടർന്നാണ് മോറിസ് കളിക്കാതിരുന്നത്. ഇത്തവണ വലിയ തുക കൊടുത്ത് ടീമിലെത്തിച്ച മോറിസ് അത്യവാശ്യ ഘട്ടത്തിൽ ബാറ്റിങ്ങിലും തിളങ്ങാൻ സാധിക്കുന്ന താരമാണ്. ഡെത്ത് ഓവറിൽ തിളങ്ങാനും അദ്ദേഹത്തിന് സാധിക്കും.

ബാറ്റിങ്ങിലും ആർസിബി നിരാശപ്പെടുത്തുന്നു. എബി ഡി വില്ലിയേഴ്‌സ് മാത്രമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂരിനു വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചത്. ആദ്യ മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ മലയാളി താരം കൂടിയായ ദേവ്‌ദത്ത് പടിക്കലിനു രണ്ടാം മത്സരത്തിൽ സ്ഥിരത തുടരാൻ സാധിച്ചില്ല. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയാകട്ടെ രണ്ട് മത്സരങ്ങളിലും ആരാധകരെ പൂർണമായി നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ 14 ഉം രണ്ടാം മത്സരത്തിൽ ഒരു റൺസുമാണ് കോഹ്‌ലിയുടെ സംഭാവന.

Also Read: പറക്കും പുറാൻ; വിശ്വസിക്കാനാവാതെ സഞ്ജു, എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ജോണ്ടി-വീഡിയോ

മുംബൈ ഇന്ത്യൻസാകട്ടെ ശക്തരാണ് എങ്കിലും പേസ് നിര അവർക്കും തലവേദനയാണ്. ജസപ്രീത് ബുംറയും ട്രെന്റ് ബോൾട്ടും ബാറ്റ്സ്മാന്മാരുടെ ചൂട് നന്നായി അറിഞ്ഞവരാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിലെ പാറ്റിൻസണിന്റെ പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നു.

ബാറ്റിങ്ങിൽ ഓപ്പണർ ക്വിന്റൻ ഡി കോക്ക് താളത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും രോഹിത് ശർമ തകർപ്പൻ ഫോമിലാണെന്നത് ആശ്വാസമാണ്. സൂര്യകുമാർ യാദവും സൗരഭ് തിവാരിയും തിളങ്ങിയാൽ മുംബൈയെ പിടിച്ചുകെട്ടുക അസാധ്യമാണ്. പ്രവചനാതീതമാണ് മധ്യനിര. എന്തിനുംപോന്ന ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ് എന്നിവർ ഏതുസമയവും അക്രമണകാരികളാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Royal challegers banglore rcb vs mumbai indians mi match preview probable xi

Next Story
അവൻ ആരുടെയും പിൻഗാമിയല്ല, ‘ഇന്ത്യൻ ക്രിക്കറ്റിന്റെ സഞ്ജുവാണ്’; മലയാളി താരത്തിന് പ്രശംസയുമായി പ്രമുഖർ
The moderation of comments is automated and not cleared manually by malayalam.indianexpress.com