/indian-express-malayalam/media/media_files/uploads/2019/11/Christiano-Ronaldo.jpg)
റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു
റിയാദ്: ഫുട്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി സഹതാരം.സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബായ അൽ നസറിന്റെ താരമാണ് ഇപ്പോൾ റൊണാൾഡോ. ഇതേ ക്ലബിലെ മുൻഗോൾകീപ്പറായിരുന്ന വലീദ് അബ്ദുള്ളയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു അറബ് ടിവി ഷോയിൽ പങ്കെടുക്കവേയാണ് വലീദ് ഇക്കാര്യം പറഞ്ഞത്.
റൊണാൾഡോ യഥാർത്ഥത്തിൽ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു. ഒരിക്കൽ ഗോൾ നേടിയ ശേഷം അദ്ദേഹം മൈതാനത്ത് സുജൂദ് (പ്രണാമം) നടത്തിയിട്ടുണ്ട്. മാത്രമല്ല ഇസ്ലാമിക പാരമ്പര്യം പിന്തുടരാൻ അദ്ദേഹം സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. - വലീദ് പറഞ്ഞു.പരിശീലന സെഷനുകളിൽ തന്റെ സഹതാരങ്ങൾക്ക് പ്രാർത്ഥന നടത്താൻ ആവശ്യമായ സമയമുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കാറുണ്ടായിരുന്നുവെന്നും വലീദ് കൂട്ടിച്ചേർത്തു.
വലീദിന്റെ വെളിപ്പെടുത്തൽ സാമുഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വലീദിന്റെ വെളിപ്പെടുത്തലിനെപ്പറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. 2017 നും 2024 നും ഇടയിൽ അൽ-നസറിന് വേണ്ടി കളിച്ച താരമാണ് വലീദ് അബ്ദുള്ള.
Read More
- ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ
- 'നാടിനായ് നിയോഗിക്കപ്പെട്ടവൻ, നായകൻ;' രോഹിതിന് അഭിനന്ദനം
- അഡ്ലെയ്ഡ് ടെസ്റ്റ്; ഓപ്പണറായി രാഹുൽ തന്നെ: സ്ഥിരീകരിച്ച് രോഹിത് ശർമ്മ
- എട്ട് മണിക്കൂർ ഉറക്കം, മധുരവും ജങ്ക് ഫുഡുമില്ല; കോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി അനുഷ്ക
- സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ അനുവദിക്കു; തുറന്നടിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ
- ഡോൺ ബ്രാഡ്മാന്റെ ആ മാന്ത്രിക തൊപ്പി വിറ്റുപോയി;വില കേട്ടാൽ ഞെട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us