/indian-express-malayalam/media/media_files/uploads/2018/05/neymar.jpg)
കഴിഞ്ഞ കുറച്ച് നാളുകളായി ഫുട്‌ബോള്‍ ലോകത്തെ ചൂടന്‍ ചര്‍ച്ചയാണ് നെയ്മറുടെ റയല്‍ മാഡ്രിഡ് കരാര്‍. നെയ്മര്‍ പിഎസ്ജി വിട്ട് റയലിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരക്കെയുണ്ട്. അടുത്ത സീസണോടെ താരം റയലിലെത്തുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ക്ലബ്ബ് അധികൃതരോ താരമോ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു പോര്‍ച്ചുഗീസ് താരം നെയ്മര്‍ പിഎസ്ജിയിലേക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ചത്.
റയല്‍ ചില താരങ്ങളുമായി കരാറിലെത്തിയെങ്കിലും നെയ്മറുടെ വാര്‍ത്ത തെറ്റാണെന്നാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. മാഡ്രിഡിനെ ചുറ്റി പറ്റി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാ കാലത്തുമുണ്ടാകാറുണ്ടെന്നും ക്രിസ്റ്റ്യാനോ പറയുന്നു.
''മാഡ്രിഡിനെ പറ്റി എന്നും ഇതുപോലുള്ള സൈനിംഗ് വാര്‍ത്തകളുണ്ടാകാറുണ്ട്. ഞാന്‍ എട്ടു വര്‍ഷമായി ഇവിടെ കളിക്കുന്നു. എല്ലാ വട്ടവും കുറഞ്ഞത് അമ്പത് പേര്‍ വരുന്നതായി വാര്‍ത്തയുണ്ടാകും. പക്ഷെ അവസാനം ആരുമെത്തില്ല,'' ക്രിസ്റ്റ്യാനോ പറയുന്നു. ഒരു സ്പാനിഷ് മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
അതേസമയം, ലിവര്‍ പൂളിനെ തകര്‍ത്ത് നാലാം വട്ടം യുവേഫ ചാമ്പ്യന്മാരാകാനുള്ള ഒരുക്കത്തിലാണ്. ശനിയാഴ്ച്ചയാണ് ഫൈനല്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്ന പോലെ തന്നെ സലാഹ്-ക്രിസ്റ്റിയാനോ സൂപ്പര്‍ താരങ്ങളുടെ ഏറ്റുമുട്ടലിനും ശനിയാഴ്ച്ച ലോകം സാക്ഷ്യം വഹിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us