Latest News

താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ റൊണാൾഡോ: മെസി

കളിക്കാരന്‍ എന്ന നിലയില്‍ തനിക്ക് ഏറെ പ്രചോദനം നല്‍കിയതും കരുത്ത് പകര്‍ന്നതും റൊണാള്‍ഡീഞ്ഞോയാണെന്ന് മെസി

ബ്രസീല്‍ ഫാന്‍സും അര്‍ജന്റീന ഫാന്‍സും തമ്മില്‍ എപ്പോഴും പോരാട്ടമാണ്. കളിക്കളത്തില്‍ ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അതിലും വാശിയോടെ ലോകമെങ്ങുമുള്ള ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ കളിക്കളത്തിനു പുറത്ത് ഏറ്റുമുട്ടും. ലോകത്തിലെ ഏറ്റവും മികച്ച താരം തങ്ങളുടെ ഇഷ്ട ടീമിലെ കളിക്കാരനാണെന്ന് ഫുട്‌ബോള്‍ ആരാധകര്‍ പരസ്പരം വാദിക്കാറുണ്ട്. എന്നാല്‍, അത്തരം വാദങ്ങളെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി പറയുന്നത്

Read Also: ‘പിടിവിടെടാ ചേട്ടാ…’; ഗോള്‍ഡന്‍ ഷൂവിനായി മെസിയുടെ മക്കളുടെ പിടിവലി, മത്തെയോ തന്നെ താരം

താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ഒരു ബ്രസീല്‍ താരമാണെന്നാണ് മെസി പറയുന്നത്. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയെയാണ് മെസി ഏറ്റവും മികച്ച സ്‌ട്രൈക്കറായി വിശേഷിപ്പിക്കുന്നത്. താന്‍ കണ്ടിട്ടുള്ള എല്ലാ സ്‌ട്രൈക്കര്‍മാരിലും വച്ച് ഏറ്റവും മികച്ച താരം റൊണാള്‍ഡോയാണെന്ന് മെസി സംശയമില്ലാതെ പറയുന്നു. റൊണാള്‍ഡോയ്ക്ക് മുകളില്‍ മറ്റൊരു താരമില്ലെന്നും മെസി പറയുന്നു.

Image result for Ronaldo Brazil Indian Express
പ്രസീൽ ഇതിഹാസം റൊണാൾഡോ

ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോയെയും മെസി പുകഴ്ത്തുന്നു. ബാഴ്‌സലോണയില്‍ റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം അധികകാലം കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് മെസി പറഞ്ഞു. ബാഴ്‌സയ്ക്കു വേണ്ടി നേടിയ ആദ്യ ഗോളിനെ കുറിച്ചും റൊണാള്‍ഡീഞ്ഞോ വഹിച്ച പങ്കിനെ കുറിച്ചും മെസി പങ്കുവച്ചു.

Image result for Ronaldinho Brazil Indian Express
ബ്രസീൽ താരം റൊണാൾഡീഞ്ഞോ

റൊണാള്‍ഡീഞ്ഞോ വലിയ പ്രചോദനം നല്‍കിയിരുന്നു. കളിക്കാരന്‍ എന്ന നിലയില്‍ തനിക്ക് ഏറെ പ്രചോദനം നല്‍കിയതും കരുത്ത് പകര്‍ന്നതും റൊണാള്‍ഡീഞ്ഞോയാണെന്ന് മെസി പറയുന്നു.

സുവാരസുമായി നല്ല സൗഹൃദമുണ്ടെന്നും അത് ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മെസി പറഞ്ഞു. ബാഴ്‌സ വിടാന്‍ തനിക്കു താല്‍പര്യമില്ലെന്നും അര്‍ജന്റീനയുടെ ഇതിഹാസതാരം കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ronaldo is the greatest striker i ever saw says lionel messi

Next Story
ഫീല്‍ഡിങ് കൊണ്ട് എതിരാളികളെ സമ്മര്‍ദത്തിലാക്കും; കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫീല്‍ഡര്‍ ഇയാളാണ്Team India, ടീം ഇന്ത്യ,Terrorist Threat Against Team India,ഭീകരാക്രമണ ഭീഷണി, Indian Cricket Team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, Terrorist Attack, ind vs wi,ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com