ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രസിദ്ധമായ ഗോളാഘോഷം പകർത്തി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ റാസി വാൻ ഡെർ ഡസ്സന്റെ വിക്കറ്റ് നേടിയപ്പോഴായിരുന്നു റൊണാൾഡോ സ്റ്റൈലിലുള്ള സിറാജിന്റെ ആഘോഷം. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽവൈറലാകുന്നത്.
ലോകമെമ്പാടുമുള്ള മിക്ക ഫുട്ബോൾ താരങ്ങളും പകർത്താറുള്ള ഈ ആഘോഷരീതി ആദ്യമായാണ് ഒരു അന്തരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടയിൽ കാണുന്നത്. വാൻ ഡെർ ഡസ്സനെ ഗള്ളിയിൽ അജിങ്ക്യ രഹാനെയുടെ കൈകളിൽ എത്തിച്ചാണ് സിറാജ് വിക്കറ്റ് നേടിയത്. അതിനു തൊട്ട് പിന്നാലെ ആയിരുന്നു ആഘോഷവും.
അതേസമയം, മൂന്നാം ദിനം ഇന്ത്യയ്ക്കു വേണ്ടി മികച്ച ബൗളിങ് പ്രകടനമാണ് സിറാജും സംഘവും കാഴ്ചവച്ചത്. 327 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ പിൻതുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബോളങ് നിരയില്‍ തിളങ്ങിയത്. ഷമിക്ക് പുറമെ ജസ്പ്രിത് ബുംറ, ഷര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ രണ്ടും സിറാജ് ഒരു വിക്കറ്റും നേടി.
Also Read: IND vs SA First Test, Day 3: ദക്ഷിണാഫ്രിക്ക 197 ന് പുറത്ത്; ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്