scorecardresearch

ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി

Ronaldinho Sweater Insult Video: നമ്മൾ നെഞ്ചിൽ കൊണ്ടുനടക്കുന്ന ബന്ധങ്ങളും ഓർമ്മകളും മൂല്യങ്ങളും ഒരു അപരിചിതന്റെ വാക്കുകൾക്കും വിധിനിർണയങ്ങൾക്കും അപ്പുറമാണെന്ന് റൊണാൾഡിഞ്ഞോ അവിടെ ലോകത്തിന് കാണിച്ചുകൊടുത്തു

Ronaldinho Sweater Insult Video: നമ്മൾ നെഞ്ചിൽ കൊണ്ടുനടക്കുന്ന ബന്ധങ്ങളും ഓർമ്മകളും മൂല്യങ്ങളും ഒരു അപരിചിതന്റെ വാക്കുകൾക്കും വിധിനിർണയങ്ങൾക്കും അപ്പുറമാണെന്ന് റൊണാൾഡിഞ്ഞോ അവിടെ ലോകത്തിന് കാണിച്ചുകൊടുത്തു

author-image
Sports Desk
New Update
Ronaldinho Interview

മൈതാനത്ത് മാന്ത്രിക നീങ്ങൾ സൃഷ്ടിക്കുമ്പോൾ മുഖത്ത് ആ ചിരി മായാതെ അങ്ങനെ നിൽക്കും...ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡിഞ്ഞോയെ കുറിച്ചോർക്കുമ്പോൾ അതിശയിപ്പിക്കുന്ന ഡ്രിബ്ലിങ്ങുകൾക്കും എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് വന്ന അപ്രതീക്ഷിത ഗോളുകൾക്കും ഒപ്പം ആ ചിരയും ആരാധകരുടെ മനസിലേക്ക് എത്തും. എന്നാൽ റൊണാൾഡിഞ്ഞോയുടെ മുഖത്ത് നിന്ന് ആ ചിരി ഒരു ഒറ്റ ചോദ്യത്തിലൂടെ ഒരു റിപ്പോർട്ടർ മായ്ച്ചിരുന്നു. റൊണാൾഡീഞ്ഞോ അപമാനിക്കപ്പെട്ട നിമിഷം. 

Advertisment

ഒരു അഭിമുഖത്തിൽ റൊണാൾഡിഞ്ഞോയുടെ ജാക്കറ്റിനെ ചൂണ്ടി റിപ്പോർട്ടറുടെ പരിഹാസം വന്നു. റൊണാൾഡിഞ്ഞോ ഫുട്ബോൾ മൈതാനത്ത് നേട്ടങ്ങളൊന്നൊന്നായി നേടിക്കൊണ്ടിരുന്ന സമയത്താണ് ഇത്. റിപ്പോർട്ടറുടെ പരിഹാസം നിറഞ്ഞ ചോദ്യത്തിന് ഇല്ല എന്ന് റൊണാൾഡിഞ്ഞോ മറുപടി നൽകി. പിന്നാലെ റിപ്പോർട്ടറുടെ വെല്ലുവിളി വന്നു. 

Also Read: Suresh Kalmadi: ഇന്ത്യൻ കായിക മേഖലയെ കൈവെള്ളയിൽ കൊണ്ടുനടന്നയാൾ; ഒടുവിൽ അഴിമതി കറ പുരണ്ട് അഴിക്കുള്ളിൽ

ആ ജാക്കറ്റ് ഊരി മാറ്റു എന്നാണ് റിപ്പോർട്ടർ പറഞ്ഞത്. ആ നിമിഷം റൊണാൾഡിഞ്ഞോയുടെ മുഖത്തെ ചിരി മാഞ്ഞു. ആളുകൾക്ക് നടുവിൽ വെച്ച് അപമാനിക്കപ്പെട്ടത് കൊണ്ടായിരുന്നില്ല അത്. ആ നീല ജാക്കറ്റ് റൊണാൾഡീഞ്ഞോയ്ക്കായി അദ്ദേഹത്തിന്റെ മുത്തശ്ശി കൈകൊണ്ട് തുന്നി തയ്യാറാക്കിയതായിരുന്നു. 

Also Read: Kabaddi: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ

ആ സ്വെറ്ററിന് റൊണാൾഡിഞ്ഞോ നൽകുന്ന മൂല്യം വിലമതിക്കാനാവാത്തതുമായിരുന്നു. മരിക്കുന്നതിന് മുൻപ് മുത്തശ്ശി  നൽകിയ ആ നീല ജാക്കറ്റ് തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് റൊണാൾഡിഞ്ഞോ വിശ്വസിച്ചിരുന്നു. സ്വെറ്ററിന്റെ പേരിൽ അവിടെ അപമാനിക്കപ്പെട്ടിട്ടും റൊണാൾഡിഞ്ഞോ ശാന്തനായി തന്നെയിരുന്നു. ഒരു മോശം വാക്ക് റൊണാൾഡിഞ്ഞോയിൽ നിന്ന് വന്നില്ല. 

Also Read: 14 സിക്സ്, 13 ഫോർ; വിഷ്ണു വിനോദിന്റെ തൂക്കിയടി; പുതുച്ചേരിയേയും തകർത്ത് കേരളം

നമ്മൾ നെഞ്ചിൽ കൊണ്ടുനടക്കുന്ന ബന്ധങ്ങളും ഓർമ്മകളും മൂല്യങ്ങളും ഒരു അപരിചിതന്റെ വാക്കുകൾക്കും വിധിനിർണയങ്ങൾക്കും അപ്പുറമാണെന്ന് റൊണാൾഡിഞ്ഞോ അവിടെ ലോകത്തിന് കാണിച്ചുകൊടുത്തു. റൊണാൾഡിഞ്ഞോയ്ക്ക് അത് ഒരു വസ്ത്രം മാത്രമായിരുന്നില്ല.  ആരുമല്ലാതിരുന്ന സമയത്ത്, ലോകം റൊണാൾഞ്ഞോ എന്ന പേരിൽ ആരവം ഗ്യാലറികളിൽ നിന്ന് മുഴക്കിയിരുന്നതിനും മുൻപ്, പിന്തുണച്ച് ചേർത്ത് പിടിച്ചൊരാളുമായി തന്നെ ബന്ധിപ്പിക്കുന്ന ഒന്നാണ് അദ്ദേഹത്തിന് ആ സ്വെറ്റർ. നമ്മുടെ ജീവിതം അറിയാതെ പരിഹസിക്കുന്നവർക്ക് നൽകാവുന്ന ഏറ്റവും നല്ല മറുപടി മൗനമാണ്.

Read More: Virat Kohli: കോഹ്ലി ക്രിക്കറ്റിൽ നിന്ന് വിരമിക്കണമായിരുന്നു: മഞ്ജരേക്കർ

Ronaldinho

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: