Latest News

ജയിലിലും റൊണാൾഡീഞ്ഞ്യോ റോക്സ്; 5 ഗോൾ, 6 അസിസ്റ്റ്

തടവുകാർക്കായി സംഘടിപ്പിച്ച മത്സരത്തിൽ തന്റെ ടീമിന് വലിയ വിജയം സമ്മാനിക്കാനും റൊണാൾഡീഞ്ഞ്യോക്കായി

അസുൻസ്യോൻ: വ്യാജ പാർപോർട്ട് കേസിൽ ജയിലിൽ കഴിയുന്ന മുൻ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞ്യോയുടെ ഫൊട്ടോസ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സഹതടവുകാർക്കൊപ്പം ഫുട്ബോൾ കളിച്ചും വാർത്തകളിൽ നിറയുകയാണ് താരം. തടവുകാർക്കായി സംഘടിപ്പിച്ച മത്സരത്തിൽ തന്റെ ടീമിന് വലിയ വിജയം സമ്മാനിക്കാനും റൊണാൾഡീഞ്ഞ്യോക്കായി.

രണ്ടിനെതിരെ 11 ഗോളുകൾക്കായിരുന്നു റൊണാൾഡീഞ്ഞ്യോയുടെ ടീമിന്റെ വിജയം. 11 ഗോളുകളിലും സൂപ്പർ താരം ഭാഗമായി എന്നതും ശ്രദ്ധേയമാണ്. അഞ്ച് ഗോളുകൾ പിറന്നത് റൊണാൾഡീഞ്ഞ്യോയുടെ തന്നെ കാലിൽ നിന്ന്. അവശേഷിച്ച ആറു ഗോളുകൾക്ക് വഴിയൊരുക്കിയതും റൊണാൾഡീഞ്ഞ്യോ തന്നെ.

റൊണാൾഡിഞ്ഞോയ്ക്ക് പുറമെ മറ്റൊരു പ്രമുഖൻ കൂടി മത്സരത്തിന്റെ ഭാഗമായിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇതേ ജയിലിൽ കഴിയുന്ന പാരഗ്വായിലെ രാഷ്ട്രീയ നേതാവായ മിഗ്വേൽ ഷാവേസായിരുന്നു അത്. റൊണാൾഡിഞ്ഞോയുടെ എതിർ ടീമിലായരുന്നു ഷാവേസ് കളിച്ചത്. മത്സര ശേഷം സഹതടവുകാർക്കൊപ്പം ഫൊട്ടോയ്ക്ക് പോസ് ചെയ്യാനും റൊണാൾഡീഞ്ഞ്യോ മറന്നില്ല.

39 കാരനായ റൊണാൾഡീഞ്ഞ്യോ പരാഗ്വേയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ്. ബ്രസീലിൽ നിന്നു പരാഗ്വേയിൽ എത്താൻ വ്യാജ പാസ്‌പോർട്ട് കാണിക്കുകയായിരുന്നു താരം. ബ്രസീലിലെ ഒരു ബാങ്കിലെ പണ ഇടപാടുമായി ബന്ധപ്പെട്ട് റൊണാൾഡീഞ്ഞ്യോക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. വൻ കുടിശികയാണ് റൊണാൾഡീഞ്ഞ്യോ തിരിച്ചടക്കാനുള്ളത്. ഇതേ തുടർന്നാണ് നേരത്തെ റൊണാൾഡീഞ്ഞ്യോയുടെ ഒറിജിനൽ പാസ്‌പോർട്ട് ഗവൺമെന്റ് പിടിച്ചുവച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ronaldinho prison tournament paraguay

Next Story
ബൗൾഡ്…സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റർ പാനലിൽ നിന്ന് പുറത്താക്കി ബിസിസിഐSanjay Manjrekar, സഞ്ജയ് മഞ്ജരേക്കർ, BCCI, ബിസിസിഐ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express