കാൻപൂർ: വിളിപ്പേരിനെ അന്വർത്ഥമാക്കും വിധം ബാറ്റ് വീശിയ ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത്തിന്റെ കരുത്തിൽ ന്യൂസിലന്റിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ. നിർണ്ണായകമായ മൂന്നാം ഏകദിനത്തിലാണ് രോഹിത് ശർമ്മ 106 പന്തിൽ നിന്ന് 100 റൺസ് നേടിയത്. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടിയിട്ടുണ്ട്.

11 ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് രോഹിത് ശർമ്മ തന്റെ കരിയറിലെ 15ാം സെഞ്ച്വറി തികച്ചത്. ന്യൂസിലന്റിനെതിരെ ഹിറ്റ്മാന്റെ ആദ്യ സെഞ്ച്വറിയാണിത്. രോഹിത്തിന് ശക്തമായ പിന്തുണ നൽകി ക്യാപ്റ്റൻ വിരാട് കോഹ്ലി മറുഭാഗത്തുണ്ട്.

69 പന്തിൽ നിന്ന് 65 റൺസാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം. കരിയറിലെ 46ാം അർദ്ധശതകമാണ് വിരാട് കോഹ്ലി കാൻപൂരിൽ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ