/indian-express-malayalam/media/media_files/uploads/2023/02/Rohit-Sharma-1.jpg)
Photo: Facebook/ Indian Cricket Team
ഏകദിന ലോകകപ്പിൽ ആയിരം റൺസെന്ന സ്വപ്ന നേട്ടത്തിലേക്ക് എത്താൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് വേണ്ടത് 22 റൺസ് കൂടി മാത്രം. ഇതിന് മുമ്പ് ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, സൌരവ് ഗാംഗുലി എന്നിവർ മാത്രമാണ് ഏകദിന ലോകകപ്പിൽ 1000 റൺസെന്ന എലൈറ്റ് ക്ലബ്ബിലിടം പിടിച്ചത്.
കംഗാരുപ്പടയ്ക്കെതിരായ ആദ്യ മത്സരത്തിൽ രോഹിത് ഈ നേട്ടത്തിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സുപ്രധാനമായ ടൂർണമെന്റുകളിൽ തിളങ്ങുന്നത് ഇന്ത്യൻ താരങ്ങളുടെ മേന്മയുടെ ഉദാഹരണമാണ്. ഏകദിന ലോകകപ്പുകളിൽ ഇന്ത്യയുടെ റൺവേട്ടക്കാരിൽ മുന്നിലുള്ള മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ്. ഇന്ത്യയ്ക്കായി 2278 റൺസാണ് സച്ചിൻ ഏകദിന ലോകകപ്പുകളിൽ നിന്നായി അടിച്ചെടുത്തത്.
രണ്ടാം സ്ഥാനത്ത് വിരാട് കോഹ്ലിയാണുള്ളത്. അതേസമയം, 1030 റൺസ് മാത്രമാണ് വിരാടിന്റെ സമ്പാദ്യം. 1006 റൺസുമായി മുൻ ഇന്ത്യൻ നായകൻ സൌരവ് ഗാംഗുലിയും ലിസ്റ്റിലുണ്ട്. രോഹിത് ശർമ്മയ്ക്ക് 978 റൺസാണ് ഇതുവരെ നേടാനായത്. റൺ അകലത്തിൽ രോഹിത്തും കോഹ്ലിയുമായുള്ള ദൂരം കുറവായതിനാൽ ആരാകും ടൂർണമെന്റിനൊടുവിൽ മുന്നിലെത്തുകയെന്ന കൌതുകവും ആരാധകർക്കുണ്ട്.
🚨 MILESTONE ALERT 🚨
— Sportskeeda (@Sportskeeda) September 30, 2023
Hitman is just 2️⃣2️⃣ runs away from 1000-run milestone in ODI World Cup. 💪
Most runs for India in ODI World Cups:
2278 - Sachin Tendulkar
1030 - Virat Kohli
1006 - Sourav Ganguly
978 - Rohit Sharma#RohitSharma#CWC23#INDvENG#SportsKeedapic.twitter.com/R4JkHRDB5L
ചെന്നൈയിലെ ചെപ്പോക്കിലുള്ള എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഒക്ടോബർ എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓസീസിനെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പര ഇന്ത്യ 2-1ന് വിജയിച്ചിരുന്നു. അതിന്റെ കൂടി ആത്മവിശ്വാസത്തിലാകും ഇന്ത്യ കംഗാരുപ്പടയെ നേരിടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.