/indian-express-malayalam/media/media_files/uploads/2020/01/rohit.jpg)
ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ബാറ്റുകൊണ്ട് തിളങ്ങാൻ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ രോഹിത് ശർമയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഫീൽഡിങ്ങിൽ തകർപ്പൻ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് രോഹിത് ശർമ. മാർട്ടിൻ ഗുപ്റ്റിലിനെ പുറത്താക്കാനായിരുന്നു രോഹിത്തിന്റെ മനോഹര ക്യാച്ച്.
Also Read: വിക്കറ്റ് കീപ്പറായി രാഹുലെത്തുന്നത് സഞ്ജുവിന്റെ സാധ്യതകൾക്ക് തിരിച്ചടിയോ?
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് വേണ്ടി ഗുപ്റ്റിലും കോളിൻ മുൻറോയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ക്രീസിൽ നിലയുറപ്പിച്ച ഇരുവരും അഞ്ചാം ഓവറിൽ തന്നെ ടീം സ്കോർ 50 കടത്തി. പിടിച്ചുകെട്ടാൻ അസാധ്യമെന്ന് തോന്നിയ ഇടത്തായിരുന്നു ബൗണ്ടറിയിലെ രോഹിത്തിന്റെ രക്ഷാപ്രവർത്തനം കൂട്ടുകെട്ട് തകർത്തത്.
Super catch Rohit @ImRo45pic.twitter.com/P61hAezSzB
— Moonwalk (@Moonwalk9999) January 24, 2020
ശിവം ദുബെയുടെ ഷോർട്ട് പിച്ച് പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമമായിരുന്നു ഗുപ്റ്റിലിന്രേത്. എന്നാൽ ഡീപ്പ് സ്ക്വയർ ലെഗിൽ വായുവിൽ ഉയർന്ന് ചാടി രോഹിത് കൈപ്പിടിയിലാക്കി. താഴേക്ക് വന്നാൽ ബൗണ്ടറി ലൈനിൽ തട്ടുമെന്ന് മനസിലാക്കിയ രോഹിത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ പന്ത് വീണ്ടും വായുവിലേക്കെറിഞ്ഞു. പിന്നെ ഗ്രൗണ്ടിൽ ബൗണ്ടറിക്കകത്ത് നിലയുറപ്പിച്ച ശേഷമാണ് രോഹിത് പന്ത് പിടിച്ചത്.
ഗുപ്റ്റിൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നായകൻ കെയ്ൻ വില്യംസൺ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ആതിഥേയർക്ക് കൂറ്റൻ സ്കോർ നേടാനായി. 204 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ന്യൂസിലൻഡ് ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.