Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

രോഹിത് ശർമയെ ടി 20 ക്യാപ്‌റ്റനാക്കണമെന്ന് ആവശ്യം; കോഹ്‌ലിക്ക് ഭീഷണി

കോഹ്‌ലിയുടെ ആർസിബിക്ക് ഇതുവരെ ഐപിഎല്ലിൽ ഒരു കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല

ICC ODI rankings, england vs ireland, virat kohli, virat kohli odi rankings, jasprit bumrah

രോഹിത് ശർമയെ ഇന്ത്യയുടെ ടി 20 ക്യാപ്‌റ്റനാക്കണമെന്ന് ആവശ്യം. ഇന്ത്യ ക്രിക്കറ്റ് ടീം മുൻ താരം ഗൗതം ഗംഭീർ അടക്കം നിരവധി പേർ ഈ ആവശ്യവുമായി രംഗത്തെത്തി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ നടത്തുന്ന മികച്ച പ്രകടനങ്ങൾ പരിഗണിച്ച് അദ്ദേഹത്തെ ഇന്ത്യയുടെ ടി 20 ക്യാപ്‌റ്റനാക്കണമെന്നാണ് ഗംഭീർ ആവശ്യപ്പെട്ടത്. ടി 20 നായകസ്ഥാനം രോഹിത്തിന് ലഭിച്ചില്ലെങ്കിൽ അത് വലിയ നാണക്കേടാണെന്നും ഗംഭീർ പറഞ്ഞു.

“രോഹിത് ഇന്ത്യയുടെ നായകനായില്ലെങ്കിൽ അത് ഇന്ത്യയുടെ തന്നെ നഷ്ടമാണ്, രോഹിത്തിന് ഒന്നും നഷ്ടപ്പെടാനില്ല,” ഗംഭീർ പറഞ്ഞു.

“രോഹിത് അഞ്ച് തവണ മുംബൈ ഇന്ത്യൻസിനെ ചാംപ്യൻമാരാക്കി. എന്തുകൊണ്ടാണ് നമ്മൾ ധോണിയെ ഏറ്റവും മികച്ച ക്യാപ്‌റ്റനെന്ന് വിളിക്കുന്നത് ? അദ്ദേഹം രണ്ട് ലോകകപ്പും മൂന്ന് ഐപിഎൽ കിരീടവും സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിജയമുള്ള നായകനാണ് രോഹിത് ശർമ. ഇന്ത്യയുടെ ഏകദിന നായകൻ സ്ഥാനത്ത് രോഹിത് എത്തിയില്ലെങ്കിൽ അത് ഇന്ത്യയ്‌ക്ക് തന്നെ മോശമാണ്. ഏറ്റവും ചുരുങ്ങിയത് ഇന്ത്യയുടെ ടി 20 നായകസ്ഥാനമെങ്കിലും അദ്ദേഹത്തിനു ലഭിക്കണം,” ഗംഭീർ പറഞ്ഞു.

നേരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻതാരം മൈക്കിള്‍ വോയും രോഹിത്തിനെ ഇന്ത്യയുടെ ടി 20 ക്യാപ്റ്റനാക്കണമെന്ന് പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. “ടി 20 ജയിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിനു അറിയാം. ഒരു സംശയവുമില്ലാതെ രോഹിത്തിന് ടി 20 നായകസ്ഥാനം നൽകാം. അദ്ദേഹം മികച്ച കളിക്കാരനും നേതൃശേഷിയുള്ള താരവുമാണ്,” വോ പറഞ്ഞു.

Read Also: അടുത്ത ഐപിഎൽ എപ്പോൾ ? എത്ര ടീമുകൾ ഉണ്ടാകും ? കാത്തിരിക്കുന്ന ട്വിസ്റ്റുകൾ

അതേസമയം, സോഷ്യൽ മീഡിയയിലും രോഹിത് ശർമയ്‌ക്ക് പിന്തുണ വർധിക്കുകയാണ്. രോഹിത് മികച്ച നായകനാണെന്നും അദ്ദേഹത്തെ ഇന്ത്യയുടെ ക്യാപ്റ്റനാക്കണമെന്നും നിരവധിപേർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ ഗംഭീർ രംഗത്തെത്തിയിരുന്നു. കോഹ്‌ലി ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയണമെന്നാണ് ഗംഭീർ ആവശ്യപ്പെട്ടത്. “എട്ട് വർഷം വലിയൊരു കാലയളവാണ്. ഇതിനിടയിൽ ഒരു ടീമിന് ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ അതൊരു പരാജയമാണ്. ഇതിന്റെ പൂർണമായ ഉത്തരവാദിത്തം നായകൻ എന്ന നിലയിൽ കോഹ്‌ലി ഏറ്റെടുക്കണം. എനിക്ക് വിരാട് കോഹ്‌ലിയുമായി ഒരു പ്രശ്‌നവുമില്ല. പക്ഷേ, എനിക്ക് പറയാനുള്ളത് ഈ തോൽവിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാൻ കോഹ്‌ലി തയ്യാറാകണം,” ഗംഭീർ പറഞ്ഞു.

Read Also: കിരീടം നേടിയിട്ടും രോഹിത് ശർമയ്‌ക്ക് ഒരു വിഷമമുണ്ട്, തുറന്നുപറഞ്ഞ് മുംബൈ നായകൻ

“അശ്വിനെ നോക്കൂ, കിങ്‌സ് ഇലവൻ പഞ്ചാബിനെ അദ്ദേഹം രണ്ട് വർഷം നയിച്ചു. നായകൻ എന്ന നിലയിൽ മികച്ച നേട്ടം സ്വന്തമാക്കാൻ അശ്വിന് സാധിച്ചില്ല. ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കി. ധോണി ക്യാപ്‌റ്റനായി മൂന്ന് കിരീടം നേടി, രോഹിത് ശർമ നാല് ഐപിഎൽ കിരീടം നേടി. അവർ ഇത്രയും വർഷം ആ ടീമുകളുടെ ക്യാപ്‌റ്റനായി തുടർന്നതിൽ കുറ്റം പറയാൻ സാധിക്കാത്തത് അതുകൊണ്ടാണ്. എന്നാൽ, കോഹ്‌ലിക്ക് ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചിട്ടില്ല. എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്, രോഹിത് ശർമയാണ് എട്ട് വർഷമായി കിരീടം നേടാത്ത ടീമിന്റെ ക്യാപ്‌റ്റനെങ്കിൽ അദ്ദേഹത്തെ തീർച്ചയായും ആ സ്ഥാനത്തുനിന്ന് നീക്കിയേനെ. പലർക്കും പല തരത്തിലുള്ള അതിർവരമ്പുകൾ നിർണയിക്കരുത്. മികച്ച പ്രകടനത്തിനു ക്യാപ്‌റ്റൻ പ്രശംസിക്കപ്പെടുന്നതു പോലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ക്യാപ്‌റ്റൻ തയ്യാറാകണം.” ഗംഭീർ കൂട്ടിച്ചേർത്തു.

കോഹ്‌ലിയുടെ ആർസിബിക്ക് ഇതുവരെ ഐപിഎല്ലിൽ ഒരു കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharmas elevation to indias t20 captaincy

Next Story
അടുത്ത ഐപിഎൽ എപ്പോൾ ? എത്ര ടീമുകൾ ഉണ്ടാകും ? കാത്തിരിക്കുന്ന ട്വിസ്റ്റുകൾസൗരവ് ഒന്നുകൂടി ആലോചിച്ചിട്ട് മതി എന്നദ്ദേഹം പറഞ്ഞു.
The moderation of comments is automated and not cleared manually by malayalam.indianexpress.com