/indian-express-malayalam/media/media_files/2025/12/01/rohit-sharma-virat-kohli-and-gautam-gambhir-2025-12-01-18-53-10.jpg)
Rohit Sharma's Vijay Hazare Trophy Century:വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് സെഞ്ചുറികളുടെ ഒഴുക്കായിരുന്നു. വിരാട് കോഹ്ലി, രോഹിത് ശർമ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവൻഷി, ബിഹാർ ക്യാപ്റ്റൻ സഖിബുൾ ഗനി, കേരള താരം വിഷ്ണു വിനോദ് എന്നിങ്ങനെ സ്കോർ മൂന്നക്കം കടത്തിയവർ നിരവധിയുണ്ടായി. രോഹിത്തും കോഹ്ലിയും സെഞ്ചുറിയിലേക്ക് എത്തിയതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിന് നേരെ തിരിഞ്ഞിരിക്കുകയാണ് ആരാധകർ.
രോഹിത് സെഞ്ചുറി മുംബൈക്കായി പിന്നിട്ടതിന് പിന്നാലെ ഗംഭീർ ഇത് കാണുന്നുണ്ടല്ലോ എന്ന് ഗ്യാലറിയിൽ നിന്ന് കാണികൾ ഒരുമിച്ച് ഉറക്കെ വിളിച്ചു ചോദിച്ചു. രോഹിത് ശർമയും വിരാട് കോഹ്ലിയും ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കേണ്ടതില്ല എന്ന അഭിപ്രായപ്പെടുന്നവർ വലിയൊരു വിഭാഗം ഉണ്ട്. എന്നാൽ രോഹിത്തും കോഹ്ലിയും ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. ബിസിസിഐയുടെ ഈ തീരുമാനത്തിന് പിന്നിലും രോഹിത്തും കോഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നിലും ഗൗതം ഗംഭീറിന് പങ്കുണ്ട് എന്ന വിലയിരുത്തലുകൾ ശക്തമാണ്.
Also Read: ഒരു ഓവറിൽ അഞ്ച് വിക്കറ്റ്; ട്വന്റി20യിൽ ചരിത്രമെഴുതി ഇന്തോനേഷ്യൻ ബോളർ
ഇന്ന് വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്രയ്ക്ക് എതിരെ 101 പന്തിൽ നിന്ന് 131 റൺസ് ആണ് കോഹ്ലി കണ്ടെത്തിയത്. 14 ഫോറും മൂന്ന് സിക്സും കോഹ്ലിയുടെ ബാറ്റിൽ നിന്ന് വന്നു. കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ആന്ധ്ര ഉയർത്തിയ 299 റൺസ് വിജയ ലക്ഷ്യം 74 പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹിക്ക് മറികടക്കാനായത്.
Also Read: Shubman Gill T20: "ശ്രീകാന്തിനായി ഗാവസ്കറെ മാറ്റിയത് പോലെ; ശുഭ്മാൻ ഗിൽ ഒരു തെറ്റും ചെയ്തിട്ടില്ല"
സിക്കിമിന് എതിരെയാണ് രോഹിത്തിന്റെ സെഞ്ചുറി വന്നത്. 94 പന്തിൽ നിന്ന് 155 റൺസ് രോഹിത് അടിച്ചുകൂട്ടി. 18 ഫോറും ഒൻപത് സിക്സും രോഹിത്തിന്റെ ബാറ്റിൽ നിന്ന് വന്നു. 62 പന്തിൽ സെഞ്ചുറിയിലേക്ക് എത്തിയ രോഹിത് തന്റെ ലിസ്റ്റ് എ കരിയറിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് കണ്ടെത്തിയത്.
Also Read: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി
സെഞ്ചുറിയോടെ ഫോമിൽ തന്നെയാണ് തങ്ങൾ എന്ന് രോഹിത്തും കോഹ്ലിയും വ്യക്തമാക്കുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പ്ലേയർ ഓഫ് ദ് സീരീസ് ആയത് രോഹിത് ആണ്, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ കോഹ്ലിയും. ഇതോടെ 2027 ലോകകപ്പ് വരെ ടീമിൽ തുടരാൻ തങ്ങൾക്കാകും എന്ന് ഇരുവരും തെളിയിക്കുന്നു.
Read More: ഇന്ത്യക്ക് 191 റൺസ് തോൽവി; അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം പാക്കിസ്ഥാന് : india vs Pakistan Asia Cup Under 19 Final
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us